ട്രിപ്പിനിടയിലെ ഗ്ലാമര്‍ ലുക്കില്‍ ഷാനു സുരേഷ്

Read Time:1 Minute, 38 Second

അവതാരകയായും മോഡലായും നടിയായും മറ്റുമൊക്കെ ശ്രദ്ധ നേടിയ താരമാണ് ഷാനു സുരേഷ്. കേരളത്തില്‍ നിന്നും ആദ്യമായി മിസ് സൗത്ത് ഇന്ത്യ പട്ടം നേടിയ ആള്‍ കൂടിയാണ് ഷാനു. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ബെസ്റ്റിയായ ശ്രുതിക്കൊപ്പം നടത്തിയ ഒരു ട്രിപ്പിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഷാനു ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുകയാണ്.

ഗ്ലാമര്‍ ലുക്കിലാണ് ഷാനു പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിലുള്ളത്.ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഷാനുവിന് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്.പ്രകൃതിരമണീയമായ ഒരു സ്ഥലത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങള്‍. സുഹൃത്തായ ശ്രുതിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിയില്‍ എം.എസ്.സി ബിരുദധാരിയുമാണ് ഷാനു സുരേഷ്.ഷാനു മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും താരമാണ്. അനേകം പരസ്യ ചിത്രങ്ങളിലും മ്യൂസിക് ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിനിമ മേഖലയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ്‌ സമീറ
Next post പുത്തൻ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എലിഷെറ റായ്