ട്രെന്‍ഡിംഗായി സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുളള അനാര്‍ക്കലി മരക്കാര്‍ ഫോട്ടോഷൂട്ട്

Read Time:3 Minute, 15 Second

ആനന്ദം എന്ന ക്യാമ്പസ് പ്രണയ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരക്കാര്‍. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ചിത്രത്തിലെ ദര്‍ശന എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ആനന്ദം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. അനാര്‍ക്കലിക്ക് പുറമെ റോഷന്‍ മാത്യൂ, അരുണ്‍ കുര്യന്‍, വിശാഖ് നായര്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്കും കരിയറില്‍ വഴിത്തിരിവായി മാറി ആനന്ദം. നിവിന്‍ പോളിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.ആനന്ദത്തിന് പിന്നാലെ മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങി. ഇതില്‍ ഉയരെ എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരക്കാര്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനാര്‍ക്കലി. തന്റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. അനാര്‍ക്കലി മരക്കാറിന്റെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇത്തവണ സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമര്‍ ലുക്കിലുളള നടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സത്യന്‍ രാജനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫിലീങ് ഡെനിം എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അനാര്‍ക്കലി മരക്കാര്‍ കുറിച്ചിരിക്കുന്നത്.ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് പിന്നാലെ നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്‌റുകളുമായി എത്തിയത്.

സിക്‌സ് പാക്കിനായി കാത്തിരിക്കുന്നു എന്നാണ് അനാര്‍ക്കലിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ചത്. ഇതിന് മറുപടിയായി ഞാനും കാത്തിരിക്കുകയാണ് എന്ന് നടി കുറിച്ചു. ജയറാമും വിജയ് സേതുപതിയും ഒന്നിച്ച മാര്‍ക്കോണി മത്തായിയാണ് ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒരു രാത്രി ഒരു പകല്‍, അമല, കിസ തുടങ്ങിയവ അനാര്‍ക്കലി മരക്കാറിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്. നടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോളറോയിഡ് ക്യാമറയുമായി നിൽക്കുന്ന സാനിയ അയ്യൻ ,കൗതുകവും അതേസമയം ക്ലാസ്സ്‌ ലുക്കും നൽകുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി
Next post എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങള്‍?മക്കള്‍ക്ക് വേണ്ടി പൊട്ടിത്തെറിച്ച് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും