ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുമ്പുള്ള പ്രെഗ്‌നന്‍സി ഡാന്‍സുമായി പാര്‍വതി കൃഷ്ണ

Read Time:4 Minute, 12 Second

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. നിറവയറില്‍ നടി പാര്‍വതി കൃഷ്ണ ചെയ്യുന്ന ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നിരവധി ആരാധകരും താരങ്ങളുമൊക്കെ പാര്‍വതിയുടെ കറേജിനെയും ക്രേസിനെയുമൊക്കെ പ്രകീര്‍ത്തിച്ച് എത്തിയിരുന്നു.ഇപ്പോഴിതാ തന്റെ ഡെലിവറിയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസം പാര്‍വതി ചെയ്ത ഡാന്‍സിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.പാര്‍വതി അമ്മയുടെ ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുന്‍പുള്ള ലാസ്റ്റ് മിനിറ്റ് പ്രെഗ്‌നന്‍സി ഡാന്‍സ് ഇതാണെന്നും കുറിച്ചു കൊണ്ടാണ് പാര്‍വതി വീഡിയോ പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാര്‍വതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തന്റെ സ്‌ട്രെസ്സ് ഫ്രീ കണ്‍സപ്റ്റായിരുന്നു ഇതെന്നും ദൈവാനുഗ്രഹവും നിങ്ങളുടെ പ്രാര്‍ത്ഥനയും കൊണ്ട് എല്ലാം വളരെ സ്മൂത്തായി നടന്നെന്നും പാര്‍വതി കുറിച്ചിരിക്കുന്നു. ഇപ്പോള്‍ അതീവ സന്തുഷ്ടയായ അമ്മയാണ് താനെന്നും നടി വീഡിയോ പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നു.തന്റെ ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റായ ഡോക്ടര്‍ മഞ്ജുഷ വിശ്വനാഥിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഈ കണ്‍സെപ്‌റ്റെന്നും അത് നിങ്ങളുമായി പങ്കുവെക്കാന്‍ സന്തോഷമുണ്ടെന്നും പാര്‍വതി കുറിച്ചിരിക്കുന്നു. വളരെ വലിയ ഒരു മോട്ടിവേറ്റര്‍ കൂടിയാണ് ഡോക്ടര്‍ മഞ്ജുഷയെന്നും പാര്‍വതി കൃഷ്ണ കുറിച്ചിരിക്കുന്നു.തന്റെ പ്രെഗ്‌നന്‍സി കാലയളവില്‍ സുംബാ ഇന്‍സ്ട്രക്ടറായ അഞ്ജലി ജൈന്‍ധനും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെന്നും ഇതൊരു നിരന്തരമായ പ്രൊസസായിരുന്നുവെന്നും അതൊരു സ്‌പോട്ട് പെര്‍ഫോമന്‍സായിരുന്നില്ലെന്നും പാര്‍വതി കുറിക്കുന്നു.
എന്തൊക്കെയാണെങ്കിലും ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശങ്ങളില്ലാതെ ഒന്നും ചെയ്യരുതെന്നും നടി ഓര്‍മ്മിപ്പിക്കുന്നു.

ഈ യാത്രയില്‍ രണ്ട് കുടുംബങ്ങളും നല്‍കിയ വലിയ സപ്പോര്‍ട്ടിനെ പറ്റി പറയാതെ പറ്റില്ലെന്നും അമ്മയാകാനൊരുങ്ങുന്ന എല്ലാവര്‍ക്കും വലിയ ആശംസകളെന്നും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്നും പാര്‍വതി കുറിച്ചിരിക്കുന്നു. പാര്‍വതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിശേഷം ഷെയര്‍ ചെയ്തതിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളും പാര്‍വതിക്കും ബാലഗോപാലിനും ആശംസകളുമായി എത്തുന്നുണ്ട്.

‘ഇവളുടെ അസുഖം ഇപ്പോ മനസിലായി പ്രെഗ്‌നന്റായി പ്രാന്ത് ആയതാണ്, ഇനി ചിലപ്പോള്‍ പ്രെഗ്‌നന്‍സി ഡാന്‍സ് കളിക്കാന്‍ വേണ്ടി ഇങ്ങനെ ആയതാണോ’ എന്നൊക്കെയാണ് പാര്‍വതി പങ്കിട്ട വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്ന കമന്റുകളിലൊന്ന്.

 

View this post on Instagram

 

A post shared by PARU….😊 (@parvathy_r_krishna)

Leave a Reply

Your email address will not be published. Required fields are marked *

Previous post തെന്നിന്ത്യയിലെ കശ്മീരില്‍ അവധിയാഘോഷിച്ച് അനുശ്രീ
Next post നടി ചിത്ര ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍