‘ഡ്രീംസ് കം ട്രൂ’; 23 ലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക് സ്വന്തമാക്കി ഉണ്ണിമുകുന്ദൻ, ചിത്രങ്ങൾ

Read Time:1 Minute, 32 Second

വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും സ്വന്തമാക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലലാത്തവരാണ് മലയാള സിനിമാ താരങ്ങളും. ആഡംബര കാറുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ താരങ്ങളുടെ ഗാരേജുകളിലുണ്ടാവും. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടന്‍ ഉണ്ണി മുകുന്ദന്‍ പുത്തന്‍ സ്പോര്‍ട്സ് ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്.

റെഡ് നിറത്തിലെ ഡുക്കാട്ടി പനിഗാല്‍ വി2 ബൈക്ക് ആണ് ഉണ്ണി സ്വന്തമാക്കിയത്. ഇറ്റലിയിലെ ഡുക്കാട്ടി നിര്‍മ്മിക്കുന്ന ഈ ബൈക്ക് സ്പോര്‍ട്സ് ബൈക്ക് പ്രേമികളുടെ ഇഷ്‌ട വാഹനമാണ്. 23 ലക്ഷം രൂപയ്ക്കാണ് ഉണ്ണി ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

സ്പേര്‍ട്സ് ബൈക്ക് സ്വന്തമാക്കിയ വിവരം ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. പുതിയ ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഡ്രീംസ് കം ട്രൂ, ചൈല്‍ഡ് ഹുഡ് ഡ്രീംസ്’ തുടങ്ങിയ ഹാഷ്ടാ​ഗോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി, മലപ്പുറം സ്വദേശി പിടിയില്‍ ; വീഡിയോ
Next post ജന്മനാ കാലുകൾക്ക് ശേഷിയില്ല, എന്നിട്ടും നിലത്തൂന്നി നിരങ്ങി അരുൺ നട്ടത് 50 വാഴകൾ: സല്യൂട്ട് നൽകി സോഷ്യൽ മീഡിയ