തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ്, ആ പേര് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തും

Read Time:2 Minute, 11 Second

തന്നെ ജയിലില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിയെന്ന് കോടതിയില്‍ സ്വപ്‌ന പറഞ്ഞു.

അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് ജയില്‍, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ തന്നോട് ജയിലില്‍ വച്ച് ആവശ്യപ്പെട്ടതായി സ്വപ്ന കോടതിയെ അറിയിച്ചു. തനിക്ക് സംരക്ഷണം വേണമെന്നും കോടതിയെ സ്വപ്ന അറിയിച്ചു. അട്ടക്കുളങ്ങര ജയിലില്‍ തന്നെ ചിലര്‍ വന്നു കണ്ടുവെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്.

കാഴ്ചയില്‍ ജയില്‍ ഉദ്യോഗസ്ഥരെന്ന് തോന്നുന്നവരാണെന്നും സ്വപ്നയുടെ ഹര്‍ജിയിലുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് തന്നെ വന്നുകണ്ടവര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്വ്പന കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് വന്നു കണ്ടവര്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറയുന്നു. കേസുമായി ബന്ധപ്പെട്ട് പല മൊഴികളും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നതരുടെ പേരുകള്‍ പറയരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശേഷിയുള്ളവാണ് തങ്ങളെന്ന് ജയിലില്‍ വന്നുകണ്ടവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന ഹര്‍ജിയില്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്തി, ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍
Next post വോട്ട് ചെയ്യാനെത്തിയ സ്ത്രീ പോളിങ് ബൂത്തിലുള്ള സാനിറ്റൈസര്‍ കുടിച്ചു