തന്നെയും കുടുംബത്തെയും അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ ഒടുവില്‍ പരാജയപ്പെടും, തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും കൃഷ്ണകുമാര്‍

Read Time:1 Minute, 10 Second

ബിജെപി അനുഭാവം തുറന്നു പറഞ്ഞതിന്റെ പേരില്‍ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനും നിരവധി അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഇതിനെതിരെ കൃഷ്ണകുമാര്‍ പ്രതികരിക്കുന്നതിങ്ങനെ..

താനൊരു ബിജെപിക്കാരനായതിനാല്‍ അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ തന്നെ ഒടുവില്‍ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി .

ശക്തമായി എതിര്‍പ്പ് വരുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് നമ്മള്‍ വളരും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ എതിര്‍ത്ത വ്യക്തിയാണ് നരേന്ദ്ര മോദി. എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് അദ്ദേഹം. അതുപോലെതന്നെയാണ് ഞങ്ങളെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊറോണ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Next post ഗോസിപ്പ് വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ച് റിമി ടോമി