തന്റെ പ്രവർത്തിയിൽ മാപ്പ് പറഞ്ഞ് അനിൽകപൂർ

Read Time:1 Minute, 39 Second

അനുരാ​ഗ് കശ്യപ്, അനിൽ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനമുന്നയിച്ച് ഇന്ത്യൻ വ്യോമസേന രം​ഗത്തെത്തിയിരുന്നു.

ചിത്രത്തിലെ ചില രം​ഗങ്ങളിൽ അനിൽ കപൂർ വ്യോമസേനയുടെ യൂണിഫോമിലെത്തി അനുചിതമായ ഭാഷ ഉപയോ​ഗിച്ചതിനെതിരെ ആയിരുന്നു വിമർശനം. ഇപ്പോഴിതാ തന്റെ പ്രവർത്തിയിൽ ക്ഷമ പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ അനിൽ കപൂർ.

മനഃപൂർവ്വം വ്യോമസേനയെ അപമാനിച്ചിട്ടില്ലെന്നും ആ രം​ഗങ്ങളിലെ തന്റെ സംസാരം ആരുടെയെങ്കിലും വികാരങ്ങൾക്ക് മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നെന്നും ട്വിറ്ററിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ നടൻ പറഞ്ഞു.വിക്രമാദിത്യ മോട്‌വ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24 ന് റിലീസ് ചെയ്യും. ചിത്രത്തിലെ വിവാദരം​ഗങ്ങൾ നീക്കം ചെയ്യണമെന്നാണ് വ്യോമസേനയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംവിധായകന് കിടിലൻ മറുപടിയുമായി ചാക്കോച്ചൻ
Next post വിവാഹം കഴിഞ്ഞാലും വീട്ടില്‍ ബില്ല് അടയ്ക്കണ്ടേ? അഹാന കൃഷ്ണ പറയുന്നു