തരംഗമായി താരറാണിയുടെ പുത്തന്‍ ചിത്രങ്ങള്‍

Read Time:4 Minute, 4 Second

താന്‍ ജോലി ചെയ്യുന്ന മേഖലയില്‍ തനിക്ക് ലഭിക്കേണ്ട സ്ഥാനം പൊരുതി നേടിയ താരമാണ് ലയന്‍താര.നയന്‍സ് എന്ന വിളിപ്പേരിലൂടെ സിനിമാലോകത്തെ ഒന്നാകെ തന്റെ ആരാധനാവലയത്തിനുള്ളിലാക്കിയ നടി.വര്‍ഷങ്ങള്‍ക്കു മുമ്പ് മനസ്സിനക്കരെയിലൂടെ മലയാളികള്‍ക്കു മുമ്പിലെത്തെയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാവില്ല തെന്നിന്ത്യന്‍ സിനിമ അടക്കി വാഴുന്ന താരറാണിയായി നയന്‍താര മാറുമെന്ന്.

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയ്ക്ക് സൈബറിടത്തില്‍ ഏറെ ആരാധകരാണുള്ളത്. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ നയന്‍താര കൈയ്യടികള്‍ വാങ്ങുകയുമാണ് ഇപ്പോള്‍. അതിന് പിന്നാലെ ‘നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന മലയാള സിനിമയിലാണ് നയന്‍താര അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളൊക്കെ സൈബറിടത്തില്‍ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ നയന്‍സിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.

നിഴലില്‍ നയന്‍സ് പ്രത്യക്ഷപ്പെടുന്ന ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാകുന്നത്. ടോപ്പും സ്‌കേര്‍ട്ടുമണിഞ്ഞ് കിടിലന്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. ആരാധകരെല്ലാം തന്നെ താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മുപ്പത്തിയാറ് വയസ്സിലും നിറയൗവ്വനത്തില്‍ തുടരുന്ന നയന്‍താരയുടെ സൗന്ദര്യം ആരാധകരില്‍ അസൂയ ഉളവാക്കുന്നതാണ്. ഇപ്പോള്‍ വൈറലാകുന്ന പുത്തന്‍ ചിത്രങ്ങളിലും നയന്‍താരയുട സൌന്ദര്യത്തെയാണ് ആരാധകര്‍ വാഴ്ത്തുന്നത്. നയന്‍സ് ഒരു വര്‍ഷക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്.

നവംബര്‍ പതിനെട്ടിനായിരുന്നു നയന്‍താര തന്റെ മുപ്പത്തിയാറാം പിറന്നാളാഘോഷിച്ചത്. ഈ വേളയില്‍ നയന്‍സ് ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് എത്തുന്ന ചിത്രമായ ‘നിഴലി’ന്റെ അണിയറ പ്രവര്‍ത്തകര്‍ നടിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ നിഴലിന്റെ ഷൂട്ടിങ് ഇന്നാണ് പൂര്‍ത്തിയാക്കിയത്. ത്രില്ലര്‍ പശ്ചാത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എസ് സഞ്ജീവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്റ്റൈലിഷ് ലുക്കില്‍ ഷാരുഖ് ഖാന്റെയും കാജോളിന്റെയും മകന്‍ ജിബ്രാന്‍ ഖാന്‍
Next post ആത്മ മിത്രത്തിന്റെ മകള്‍ക്ക് ആശംസയുമായി താരരാജാവ്