‘തൊമ്മനും മക്കളും’ ആലോചിച്ചത് മറ്റു രണ്ടു താരങ്ങൾക്ക് വേണ്ടി : തുറന്നു പറഞ്ഞ് ഷാഫി

Read Time:1 Minute, 35 Second

ബെന്നി പി നായരമ്ബലം തിരക്കഥ രചിച്ച്‌ ഷാഫി സംവിധാനം നിര്‍വഹിച്ച്‌ 2005 ഇല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘തൊമ്മനും മക്കളും’.ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യകാല കാസ്റ്റിംഗിനെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് സംവിധായകന്‍ ഷാഫി.

‘തൊമ്മനും മക്കളും’ എന്ന ചിത്രം ആദ്യം ആലോചിച്ചത് അന്നത്തെ യുവനിരയെ മുന്നില്‍ കണ്ടു കൊണ്ടായിരുന്നു. മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജും ലാലിന്‍റെ റോളില്‍ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്.

പിന്നീടത് നടക്കാതെ പോയി അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും. മമ്മുക്ക ചെയ്യാമെന്ന് ഏല്‍ക്കുന്നതും. അതിലെ ഹ്യൂമറൊക്കെ അന്നത്തെ യുവ താരങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന വിധമാണ് എഴുതിയിരുന്നത്. മമ്മുക്കയും, ലാലും വന്നപ്പോള്‍ ഞങ്ങള്‍ അവരുടെ രീതിയിലേക്ക് മാറ്റിയെഴുതിയില്ല.

പക്ഷേ എന്നിട്ടും യുവതാരങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ മുകളില്‍ പോയി.അവരുടെ എക്സ്പീരിയന്‍സിന്‍റെ ഗുണമാണത്’. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാഫി മനസ്സ് തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റച്ഛന് പ്രായം കൂടുന്നത് ആരും കാണണ്ട; കണ്ണുപൊത്തി കുറുമ്ബ് കാട്ടി ഇസഹാക്ക് ; വായിക്കാം
Next post നടി ദിവ്യ ഭട്‌നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു