ദുബായ് റസ്‌റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ച്‌ സല്‍മാന്‍ ഖാന്റെ സഹോദരി; വൈറലായി വിഡിയോ

Read Time:2 Minute, 9 Second

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദുബായിലെ ഒരു റസ്‌റ്റോറന്റില്‍ ഇരുന്നു കൊണ്ട് പാത്രം എറിഞ്ഞുടയ്ക്കുകയാണ് അര്‍പ്പിത. ഭക്ഷണം ഇഷ്ടപ്പെടാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള അക്രമമല്ല ഇത്. ഹോട്ടല്‍ നടത്തിയ പരിപാടിയുടെ ഭാഗമായാണ് താരവും സുഹൃത്തുക്കളും ചേര്‍ന്ന് നൂറു കണക്കിന് പാത്രങ്ങള്‍ തകര്‍ത്തത്.

സുഹൃത്തിനൊപ്പം കസേരയില്‍ ഇരുന്നുകൊണ്ട് പാത്രങ്ങള്‍ ഒന്നൊന്നായി എടുത്തു നിലത്തുടയ്ക്കുന്ന അര്‍പ്പിതയെയാണ് വിഡിയോയില്‍ കാണുന്നത്. അര്‍പ്പിതയ്ക്ക് എറിഞ്ഞുടയ്ക്കാന്‍ വേണ്ടി മാത്രമായി വച്ചിരിക്കുന്ന പ്ലെയ്റ്റുകളും ഒരു വശത്തു കാണാം. അതിനു പിന്നാലെ കൂട്ടുകാര്‍ക്കൊപ്പം പ്ലെയ്റ്റുകള്‍ കൂട്ടത്തോടെ എറിഞ്ഞുടയ്ക്കുന്നതും വിഡിയോയിലുണ്ട്.

പാട്ടുപാടിയും ഡാന്‍സുകളിച്ചും ആസ്വദിച്ചാണ് അര്‍പ്പിതയുടെ പ്ലെയ്റ്റ് തകര്‍ക്കല്‍. പരമ്ബരാഗത ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായാണ് റസ്റ്റോറന്റ് പ്ലെയിറ്റ് ഉടയ്ക്കല്‍ പരിപാടി കൊണ്ടുവന്നത്. ഇതിലൂടെ പൈശാചിക ശക്തിയെ തടയാനാവുമെന്നാണ് വിശ്വാസം. രസകരമായ വിഡിയോ വൈറലാവുകയാണ്. സോഷ്യല്‍ മീഡിയയി ആക്റ്റീവായ താരം തന്റെ കുടുംബത്തിലേയും മറ്റും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടന്‍ ആയുഷ് ശര്‍മയാണ് അര്‍പ്പിതയുടെ ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിങ്ങളറിഞ്ഞോ സംഭവം ? ട്വിറ്ററിലുടെ അനുരാഗ് കശ്യപും അനില്‍ കപൂറും പരസ്പരം തല്ലുകൂടുന്നു
Next post ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട്..;നടി അനശ്വര രാജനെതിരെ വീണ്ടും സൈബര്‍ ആക്രമണം.!