നടി ചിത്രയുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, കൈയ്യില്‍ മുറിപാടുണ്ടായി, ഹേമന്ദുമായി വാക്കി തര്‍ക്കമുണ്ടായെന്നും ആരോപണം

Read Time:2 Minute, 19 Second

സീരിയല്‍ നടിയും അവതാരകയുമായ ചിത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ദുരൂഹത. മകളെ കൊന്നതാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ഷൂട്ട് കഴിഞ്ഞെത്തിയ ചിത്ര പെട്ടെന്ന് ഇങ്ങനെ ജീവനൊടുക്കേണ്ട അവസ്ഥയില്ലായിരുന്നുവെന്ന് സുഹൃത്തുക്കളും പറയുന്നു. ചിത്ര ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവില്ലെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളുമൊക്കെ ഒരേസ്വരത്തില്‍ പറയുന്നത്.

മകള്‍ മനോധൈര്യമുള്ളവളാണെന്ന് ചിത്രയുടെ അമ്മ പറയുന്നു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ചിത്രയുടെ ഭാവി ഭര്‍ത്താവ് ഹേമന്ദ് സംശയനിഴലിലാണ്. മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായി പറയപ്പെടുന്നുണ്ട്. അതേസമയം, ഷൂട്ടിംഗ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയില്‍ തിരിച്ചെത്തിയതെന്നാണ് ഹേമന്ദ് മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഇയാളെ പോലീസ് ചോദ്യംചെയ്തുവരുകയാണ്.

മൃതദേഹത്തില്‍ മുഖത്ത് വലതുഭാഗത്തും കൈയ്യിലും കണ്ട മുറിപ്പാടുകളും സംശയമുണര്‍ത്തുന്നു. ഇത് എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ അതില്‍ വ്യക്തതയുണ്ടാകുമെന്നും പോലീസ് പറഞ്ഞു. ചിത്രയും ഹേമന്ദും ഹോട്ടലില്‍ എത്തിയതു മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post അപര്‍ണ ബാലമുരളിക്ക് ശേഷം പ്രയാഗ മാര്‍ട്ടിന്‍ സൂര്യയ്‌ക്കൊപ്പം
Next post ആരാധക മനസ്സില്‍ വീണ്ടും തരംഗം സൃഷ്ടിക്കാന്‍ തെന്നല്‍