നടി ചിത്ര ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Read Time:1 Minute, 38 Second

തമിഴ് നടി വിജെ ചിത്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ നസറെത്പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് നടി ജീവനൊടുക്കിയത്. 28 വയസ്സ് മാത്രമേ നടിക്ക് പ്രായമുള്ളൂ. ചൊവ്വാഴ്ച രാത്രി രണ്ടരയോടെ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്‍മുറിയിലേക്ക് പോയതാണ്. പ്രതിശ്രുത വരനൊപ്പമാണ് ഹോട്ടലില്‍ കഴിഞ്ഞിരുന്നത്.

മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. ഷൂട്ട് കഴിഞ്ഞ് മുറിയില്‍ എത്തിയ ചിത്ര കുളിക്കാനായി ബാത്ത്റൂമില്‍ പോയതായി ഹേമന്ത് പറഞ്ഞതായി പൊലീസ് പറയുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിളിച്ചു. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നപ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ചിത്രയെ കണ്ടെത്തുകയായിരുന്നുവെന്ന് ഹേമന്ത് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

മുല്ലെ എന്ന ജനപ്രിയ ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ നടിയാണ് ചിത്ര. ഇവിപി ഫിലിം സിറ്റിയിലായിരുന്നു ഇവരുടെ അവസാന ഷൂട്ടിങ്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡെലിവറിയ്ക്ക് ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് മുമ്പുള്ള പ്രെഗ്‌നന്‍സി ഡാന്‍സുമായി പാര്‍വതി കൃഷ്ണ
Next post ബസ് കാത്തുനിന്ന സ്ത്രീയെ കയറിപിടിച്ചു, മദ്യലഹരിയിലായ പോലീസുകാരന്‍ ചെയ്തതിങ്ങനെ