നടി ദിവ്യ ഭട്‌നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Read Time:1 Minute, 27 Second

മുംബൈ: പ്രാര്‍ത്ഥനകളും പ്രതീക്ഷകളും ഫലം കണ്ടില്ല. ടെലിവിഷന്‍ നടി ദിവ്യ ഭട്‌നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സ തേടിയ താരത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.

നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് ചികിത്സയിലിരിക്കേയാണ് കൊവിഡ് ബാധിച്ചത്. ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് നടിയുടെ അമ്മ പറയുന്നു.

തേര യാര്‍ ഹൂന്‍ മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. യേ റിഷ്താ ക്യാ കെഹ്ലത ഹായ്, സന്‍സ്‌കാര്‍, ഉദാന്‍, ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ വേഷം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘തൊമ്മനും മക്കളും’ ആലോചിച്ചത് മറ്റു രണ്ടു താരങ്ങൾക്ക് വേണ്ടി : തുറന്നു പറഞ്ഞ് ഷാഫി
Next post വര്‍ഷങ്ങള്‍ക്ക് മുമ്പറിഞ്ഞ രഹസ്യം വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്