നടി മഞ്ജു വാര്യര്‍ കാരണം കാലിപ്ലേറ്റ് ആണ്, പട്ടിണി ആയെന്ന് പറഞ്ഞ് നടന്‍ എബി പത്മകുമാര്‍

Read Time:2 Minute, 3 Second

നടി മഞ്ജു വാര്യര്‍ കാരണം പട്ടിണിയായെന്ന് പറഞ്ഞ് സംവിധായകനും നടനുമായ എം.ബി പത്മകുമാര്‍. വിവാഹ വാര്‍ഷിക ദിനത്തിലാണ് തനിക്ക് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.

ആ ദിവസത്തെ തന്റെ അവസ്ഥ ഇതാണ് കാലിപ്ലേറ്റ് എന്ന് പറഞ്ഞു തുടങ്ങുന്ന രസകരമായ വീഡിയോയാണ് പങ്കുവച്ചത്.ഈ ദിവസം സ്പെഷ്യല്‍ ഒരുക്കണമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. എന്നാല്‍ അവസ്ഥ കണ്ടില്ലേ എന്ന് പറഞ്ഞ് പൂര്‍ത്തിയാകാത്ത ഭക്ഷണങ്ങളുടെയും കത്തിച്ച് വെച്ച ഗ്യാസ് അടുപ്പിന്റെയും ദൃശ്യങ്ങളും സംവിധായകന്‍ വീഡിയോയില്‍ ഏവരെയും കാണിക്കുന്നുണ്ട്. ഇതിനെല്ലാം കാരണം മഞ്ജു വാര്യര്‍ ആണെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.

മഞ്ജു പാടിയ ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തിലെ പാട്ടിന് നൃത്തം വച്ച് ഡാന്‍സ് ചലഞ്ചുമായി താരം രംഗത്തെത്തിയിരുന്നു. ചലഞ്ച് ഏറ്റെടുത്ത് കൊണ്ട് നിരവധിപേരായിരുന്നു എത്തിയിരുന്നത്. ഇതോടെ കുറച്ച് ദിവസങ്ങളായി പത്മകുമാറിന്റെ ഭാര്യയും മകളും ഡാന്‍സ് പ്രാക്ടീസിലാണ്. ഇരുവരും ഇതില്‍ മുഴുകിയത് ബാക്കിയെല്ലാ ജോലികളും മാറ്റിവച്ചാണ് പത്മകുമാര്‍ വീഡിയോയില്‍ പറഞ്ഞു.

15 ഓളം സീരിയലുകളിലും അശ്വാരൂഡം, നിവേദ്യം എന്നീ ചിത്രങ്ങളില്‍ നടനായി എത്തിയ എം.ബി പത്മകുമാര്‍ വേഷമിട്ടിട്ടുണ്ട്. താരം സംവിധായകനായി അരങ്ങേറ്റം കുറിച്ചത് മൈ ലൈഫ് പാട്ണര്‍ എന്ന ചിത്രത്തിലൂടെയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈറ്റ് സാരിയില്‍ ദേവതയായി നടി വേദിക, ഇതാണ് തന്റെ സോള്‍മേറ്റ് വേദിക പരിചയപ്പെടുത്തുന്നു
Next post ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി നടി ഇനിയ