നടി മൃദുല വിജയ് വിവാഹിതയാകുന്നു, വരന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

Read Time:1 Minute, 15 Second

സീരിയല്‍ നടി മൃദുല വിജയ് വിവാഹിതയാകുന്നു. സീരിയല്‍ നടന്‍ യുവ കൃഷ്ണയാണ് വരന്‍. ഇരുവരും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. പ്രണയ വിവാഹമല്ല. .മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു.

മഴവില്‍ മനോരയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ കൃഷ്ണയെ മലയാളികള്‍ക്ക് പരിചയം. മൃദുല വിജയ് ഒട്ടേറെ സീരിയലുകളില്‍ കേന്ദ്രകഥാപാത്രമായിട്ടുണ്ട്. നൃത്തമാണ് മൃദുലയുടെ മറ്റൊരു ഇഷ്ടം. മറ്റുള്ളവരെ അനുകരിക്കാനും മൃദുല മിടുക്കിയാണ്.

ഇവരുടെ വിവാഹനിശ്ചയം ഡിസംബര്‍ 23 ന് ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. 2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post സണ്ണി ലിയോണിനൊപ്പം ആല്‍ബത്തില്‍ അഭിനയിക്കണം എന്നതാണ് എന്റെ ആഗ്രഹം
Next post വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട, പൂര്‍ണിമ-ഇന്ദ്രജിത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കളക്ടര്‍