നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊറോണ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read Time:1 Minute, 20 Second

അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ ഭാര്യയും നടിയുമായി മേഘ്‌നരാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന്റെ തൊട്ടില്‍ ശാസ്ത്ര ചടങ്ങ് നടന്നത്. വിവരം പുറത്തുവന്നതോടെ ആരാധകരും ആശങ്കയിലാണ്. അടുത്തിടെ എത്തിയ കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍.

അതിനിടയിലായിരുന്നു ഇവര്‍ക്ക് അസുഖമെന്നുള്ള വിവരങ്ങളെത്തിയത്. മേഘ്‌നയുടെ അമ്മയായ പ്രമീല ജോഷായിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛന്‍ സുന്ദര്‍രാജും ആശുപത്രിയിലാണ്. പ്രസവ ശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു താരം.

ചിരഞ്ജീവി സര്‍ജയുടെ സഹോദരനായ ധ്രുവ സര്‍ജയ്ക്കും ഭാര്യയ്ക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ചികിത്സയ്ക്ക് ശേഷം കൊറോണ ഭേദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രതിഫലമായി 10 കോടി രൂപ ചോദിച്ച് അനില്‍ കപൂര്‍
Next post തന്നെയും കുടുംബത്തെയും അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ ഒടുവില്‍ പരാജയപ്പെടും, തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും കൃഷ്ണകുമാര്‍