നടി യമുന വീണ്ടും വിവാഹിതയായി, ക്ഷേത്രത്തില്‍വെച്ച് താലികെട്ട്

Read Time:1 Minute, 13 Second

സീരിയല്‍ സിനിമാ രംഗത്ത് നിറസാന്നിധ്യമാണ് യമുന. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുന രണ്ടാമതും വിവാഹം ചെയ്തു. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരന്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ് യമുന ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി എത്തിയിരുന്നു. ചെറിയ വേഷങ്ങള്‍ ആണെങ്കിലും സിനിമയിലും നിരവധി വേഷങ്ങള്‍ ഇതിനോടകം കൈകാര്യം ചെയ്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താനെന്ന് നടി രാകുല്‍ പ്രീത്
Next post മോഹന്‍ലാല്‍ പോലും അറിയാതെ സ്വന്തംപേരിലൊരു കുല്‍വി വാല