നിങ്ങളുടെ വാര്‍ഡില്‍ മത്സരിക്കുന്നത് ആരാണെന്ന് അറിയാമോ? അറിയാന്‍ ഈ ലിങ്ക് ക്ലിക് ചെയ്യൂ

Read Time:1 Minute, 24 Second

പലര്‍ക്കും അവരവരുടെ വാര്‍ഡുകളില്‍ ആര് മത്സരിക്കുന്നുവെന്ന് ഐഡിയ ഇല്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് നാളെ തുടങ്ങാന്‍ പോകുന്നു. ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്ന് അറിയാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്.

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയാം കഴിയും.

http://lsgelection.kerala.gov.in/election/candidate/viewCandidate

നാളെ എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ പത്തിന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലും നടക്കും.
ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 16ന് ആയിരിക്കും വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആകാശദൂതിൽ കൂടി മലയാളികളെ കരയിപ്പിച്ച ആനിയെ മറന്നോ; അഭിനയം നിർത്തിയ മാധവിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!!
Next post സാന്ത്വനത്തിലെ ശിവൻ; ജീവിതത്തിൽ കഷ്ടതകൾ തരണം ചെയ്തതിനെ കുറിച്ച് സജിൻ പറയുന്നത് ഇങ്ങനെ..!!