നിങ്ങളെ പോലെ ചെറിയ മനസുള്ള ആളല്ല മമ്മൂട്ടി :മമ്മൂട്ടിയുടെ സ്പോർട്സ്മാൻ സ്പീരിറ്റിനെ കുറിച്ച്‌ നിങ്ങളുടെ വിചാരമെന്താണ് ?ശ്രീനിവാസന്‍

Read Time:2 Minute, 26 Second

നടന്‍ ശ്രീനിവാസന്‍ കൈരളിയില്‍ ചെയ്തിരുന്ന ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയില്‍ രസകരമായ ഒട്ടേറെ ഓര്‍മകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പല കഥകളിലെയും പ്രധാന താരം മമ്മൂട്ടി ആണ് .ഓരോ സംഭവങ്ങളുടെയും വിവരണം കേള്‍ക്കുമ്ബോള്‍ തന്നെ അവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയും. മമ്മൂട്ടിയെ കുറിച്ച്‌ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

ശ്രീനിവാസനോട് ഒരാരാധകന്‍ എഴുതിയ കത്തുകളിലെ ചോദ്യവും അതിനു ശ്രീനിവാസന്‍ നല്‍കുന്ന മറുപടിയുമാണ് രസകരം. മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസന്‍ കളിയാക്കുകയാണ് എന്നതാണ് ആരാധകന്റെ പരാതി.

‘മഹാനടനായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയില്‍ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു. ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച്‌ അത് വഴി പ്രശ്‌സതനാവാനുള്ള പരിപാടിയാണോ? അല്ലെങ്കില്‍ അസൂയ എന്ന രോഗം താങ്കളെ പിടി കൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി’.

ശ്രീനിവാസന്റെ ക്‌ളാസ് മറുപടി ഇങ്ങനെ:

നിങ്ങളുടെ വികാരം ഞാന്‍ മനസിലാക്കുന്നു. മമ്മൂട്ടി ചെയര്‍മാനായിട്ടുള്ള കൈരളി ചാനലില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടം പോലെ കളിയാക്കാന്‍ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം. ഇന്ന് മമ്മൂട്ടിയെ പറ്റി ഇതുപോലെയുള്ള കാര്യങ്ങള്‍ പറയാന്‍ പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്. മമ്മൂട്ടിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പീരിറ്റിനെ കുറിച്ച്‌ നിങ്ങളുടെ വിചാരമെന്താണെന്ന് . എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ആളല്ല അദ്ദേഹം. ഒരു കലാകാരന്റെ ഹൃദയവും അതില്‍ നന്മയുമുണ്ട്. അത് മനസിലാക്കിക്കോ.

വീഡിയോ കാണാം ;

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്ലാമറസ് ലുക്കിൽ നിക്കി ഗൽറാണി..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!
Next post “ഇതുവരെ കാണാത്ത ഗ്ലാമർ ലുക്കിൽ ആനന്ദത്തിലെ മിണ്ടാപ്പൂച്ച”. അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം