നിങ്ങള്‍ക്ക് ഇങ്ങനെ ചൊറിയുന്ന ചോദ്യങ്ങള്‍ മാത്രേയുള്ളോ? ലൈവിലെത്തിയ നടി മീര നന്ദന്റെ ക്ഷമയെ പരീക്ഷിച്ചു

Read Time:1 Minute, 38 Second

ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട നടിയാണ് മീര നന്ദന്‍. അഭിനയ ജീവിതത്തില്‍ നിന്ന് മാറി നിന്നെങ്കിലും മീര എന്നും ആരാധകര്‍ക്കുമുന്നില്‍ എത്താറുണ്ട്. ഇപ്പോള്‍ ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ്. ജോലിക്കിടെ മീര ലൈവിലെത്തിയതാണ് ഇപ്പോള്‍ വൈറലായത്.

മീരയെ ചൊറിയാന്‍ വേണ്ടി പലരും മോശം ചോദ്യങ്ങള്‍ ചോദിച്ചു. നല്ല ചുട്ട മറുപടിയുടെ മീര ലൈവിലൂടെ നല്‍കുന്നുണ്ട്. മോശം ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രമായി പലരും ഫേക്ക് ഐഡിയിയൂടെ വരുന്നു. അവരോട് ഉത്തരം പറയാന്‍ താല്‍പര്യമില്ലെന്നും മീര പറയുന്നുണ്ട്.

ലോക്ഡൗണ്‍ സമയത്ത് പാചകവും മറ്റ് ജോലിയുമായി മുന്നോട്ട് പോയെന്നാണ് മീര പറഞ്ഞത്. മലയാള സിനിമയിലേക്ക് ഇപ്പോള്‍ വരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മീര പറഞ്ഞത്. നല്ല ഒരു കഥാപാത്രം വരികയാണെങ്കില്‍ മാത്രമേ ചെയ്യുള്ളൂവെന്നും മീര പറയുന്നുണ്ട്.

വിവാഹത്തിനെ പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും മീര പറയുന്നു. ലൈവില്‍ ആരാധകന്റെ അഭ്യര്‍ത്ഥന മാനിച്ച് പാട്ടും പാടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പലതരത്തില്‍ ഫോട്ടോ അയച്ചു, റിപ്ലൈ കിട്ടാതെ നിരാശയിലായ്, ടൊവിനോയെ നേരിട്ട് കണ്ടാല്‍ ഓടിച്ചിട്ട് കടിക്കും: ടൊവിനോയുടെ മറുപടി എത്തി
Next post സാരി അഴകില്‍ സെക്‌സിയായി നടി ഹണി റോസ്