ഗോസിപ്പ് വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ച് റിമി ടോമി

Read Time:2 Minute, 16 Second

സംഗീതത്തിലൂടെ ജനഹൃദയത്തിലെത്തി അവതാരക,നടി എന്നീ നിലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി.മീശമാധവന്‍ എന്ന ചിത്രത്തില്‍ ഗാനം ആലപിച്ചു പിന്നണി ഗാന രാഗത്തിലേക്ക് എത്തിയ റിമി തുടര്‍ന്ന് അഭിനയം അവതാരക എന്നി മേഖലകളില്‍ കൂടി തന്റെ കഴിവ് തെളിയിച്ചു. ഒന്നും ഒന്നും മൂന്ന് എന്ന ടിവി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന റിമി സമൂഹമാധ്യമങ്ങളിലും ആക്ടിവാണ്.സ്വകാര്യ ജീവിതം വലിയ പരാജയം ആയി മാറിയ റിമി ടോമി പൊട്ടി ചിരിയും പാചകവും വര്‍ക്ക് ഔട്ട് ഒക്കെ കാഴ്ച വെക്കുന്നത് സ്വകാര്യ ജീവിതത്തിലെ സങ്കടങ്ങള്‍ മറക്കാന്‍ വേണ്ടിയാണ് എന്നുള്ള ആരോപണങ്ങള്‍ ഉണ്ടാവാറുണ്ട്. അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഈ അടുത്ത കാലത്ത് മെലിഞ്ഞു സുന്ദരിയായ കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കുകയും തന്റെ ഇപ്പോഴുള്ള സൗന്ദര്യത്തിന് കാരണം ഭാവന ആണെന്നായിരുന്നു പറഞ്ഞത്.ഇപ്പോഴിതാ ഗോസിപ്പ് വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് റിമിടോമി.

വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗോസിപ്പുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നാറുണ്ട്, എങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ് എന്ന് റിമിടോമി പറയുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം ഉണ്ടാകണം. നിയമങ്ങള്‍ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം എന്നും റിമിടോമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്നെയും കുടുംബത്തെയും അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ ഒടുവില്‍ പരാജയപ്പെടും, തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും കൃഷ്ണകുമാര്‍
Next post കുഞ്ചാക്കോ ബോബന്‍ പാടിയ തെരഞ്ഞെടുപ്പ് ഗാനം പങ്കുവെച്ച് രമേശ് പിഷാരടി