പത്ത്മിനിറ്റ് വീഡിയോയുമായി പേര്‍ളി ,ഏറ്റെടുത്ത് ആരാധകര്‍

Read Time:2 Minute, 45 Second

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷവും ശ്രീനിഷ്-പേളി യുടെ വിശേഷങ്ങള്‍ ആരാധകര്‍ എടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ രസകരമായ തങ്ങളുടെ അനുഭവങ്ങളെല്ലാം പോസ്റ്റുകളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.അവതരണ രംഗത്ത് തന്റെതായ ഒരു സ്റ്റൈല്‍ ഉണ്ടാക്കിയെടുത്ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് പേളി മാണി.

നിരവധി ഷോകളില്‍ അവതാരികയായി എത്തിയ താരം വേറിട്ട അവതരണത്തിലൂടെ ജന ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജന ശ്രദ്ധയാകര്‍ഷിച്ച ബിഗ് ബോസ് സീസണ്‍ വണിലെ മത്സരാര്‍ത്ഥിയായതിന് ശേഷം പേളി മാണിയെ ജനങ്ങള്‍ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. ഷോയില്‍ തന്നെ മത്സരാര്‍ത്ഥി ആയിരുന്ന നടന്‍ ശ്രീനിഷിനെ താരം വിവാഹം ചെയ്യുകയും ചെയ്തു,ഈ ലോക്ഡൗണ്‍ കാലത്ത് താരങ്ങള്‍ യുട്യൂബിലും സജീവമായിരുന്നു. താരത്തിന്റെ ചാനല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സീ കേരളം ചാനലില്‍ ശ്രീനിഷും പേര്‍ളിയും ഷോ അവതരിപ്പിച്ചും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.

അവതാരികയും നടിയുമായ പേര്‍ളി മാണി തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റിലൂടെ താരം ഗര്‍ഭകാലം ആഘോഷിക്കുകയാണ്. താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് കമന്റുകള്‍ അറിയിച്ചത്.

ഇപ്പോള്‍താരം പങ്കുവെച്ചിരിക്കുന്നത് പത്ത്മിനിറ്റുള്ള തന്റെ മേക്കപ്പ് വിഡിയോയാണ്.വളരെ ചുരുങ്ങിയ സമയം കൊണ്ടുത്തന്നെ നിരവധിപേരാണഅ ഈ വീഡിയോയും ഏറ്റെടുത്തിരിക്കുന്നത്.ധാരാളം പേര്‍വീഡിയോയ്ക്ക് കമന്റുമായും എതത്ിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂപ്പര്‍മോഡലായി മുക്തയുടെ മകള്‍ കിയാരെ
Next post കുടുംബപ്രേഷകരുടെ പ്രിയതാരം മേഘ്‌ന ഇപ്പോള്‍ നേരിടുന്നത് ആരാധകരുടെ വിമര്‍ശനങ്ങള്‍