പലതരത്തില്‍ ഫോട്ടോ അയച്ചു, റിപ്ലൈ കിട്ടാതെ നിരാശയിലായ്, ടൊവിനോയെ നേരിട്ട് കണ്ടാല്‍ ഓടിച്ചിട്ട് കടിക്കും: ടൊവിനോയുടെ മറുപടി എത്തി

Read Time:1 Minute, 22 Second

നടന്‍ ടൊവിനോ തോമസിനാണ് നദാ മോളുടെ ഭീഷണി എത്തിയത്. വളരെ കഷ്ടപ്പെട്ട് ടൊവിനോയ അവള്‍ വരച്ചു. ഈ ഫോട്ടോ പല തരത്തില്‍ ഷെയര്‍ ചെയ്തു. ഒന്നും ടൊവിനോയ്ക്ക് മുന്നിലെത്തിയില്ല. പല തരത്തിലും അവള്‍ ഈ ഫോട്ടോ ടൊവിനോയ്ക്ക് അയച്ചു. റിപ്ലൈ കിട്ടാതെ നിരാശയിലായ് ഇപ്പൊ ടോവിനോനെ നേരിട്ട് കണ്ടാ ഓടിച്ചിട്ട് കടിക്കുമെന്നും പറഞ്ഞ് നടപ്പാണ്. നദാ മോളുടെ അച്ഛനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വോയിസ് റിപ്ലൈ വേണമെന്നാണ് അവളുടെ ഡിമാന്‍ഡ് എന്നും റംസീന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഒടുവില്‍ മറുപടിയുമായി ടൊവിനോയുമെത്തി. നദായുടെ ആഗ്രഹം പോലെ തന്നെ ഒരു വോയിസ് മെസ്സേജ് വന്നു.

മോള് ഗംഭീരമായി വരച്ചിട്ടുണ്ട്, ഇനിയും ഇതിലും നന്നായി വരയ്ക്കണം.. ടൊവിനോ ആശംസിച്ചു. റംസീന്‍ ഇട്ട പോസ്റ്റിന് മറുപടിയുമായാണ് ശബ്ദ സന്ദേശം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദൈവംതിരിച്ചുത്തന്ന ജീവിതത്തില്‍ ഇനിയുള്ള ആഗ്രഹം ഒരു വീടും കല്യാണവും മാത്രം
Next post നിങ്ങള്‍ക്ക് ഇങ്ങനെ ചൊറിയുന്ന ചോദ്യങ്ങള്‍ മാത്രേയുള്ളോ? ലൈവിലെത്തിയ നടി മീര നന്ദന്റെ ക്ഷമയെ പരീക്ഷിച്ചു