പലരും മുഖം തിരിച്ചു, കോണ്ടത്തിന്റെ പരസ്യത്തില്‍ വരെ അഭിനയിച്ചു, മലയാളി മോഡല്‍ നേഹ റോസ് പറയുന്നു

Read Time:1 Minute, 43 Second

മോഡലിങ്ങിലൂടെ തന്റേതായ ഇടം കണ്ടെത്തിയാളാണ് നേഹ റോസ്. പല പ്രതിസന്ധികളിലൂടെ കടന്നുവന്നാണ് ഇന്നത്തെ ഇമേജിലേക്ക് നേഹ എത്തിയത്. തിരുവല്ല സ്വദേശിയാണ് നേഹ റോസ്. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിലയുള്ള മോഡലിംഗ് താരങ്ങളില്‍ ഒരാളാണ് നേഹ.

മോഡലിങ് തുടങ്ങിയ ആദ്യകാലങ്ങളില്‍ അവസരങ്ങള്‍ തേടി അലഞ്ഞിട്ടുണ്ടെന്ന് നേഹ പറയുന്നു. പലരും തനിക്ക് മുന്നില്‍ മുഖം തിരിച്ചു. സാധാരണ കുടുംബത്തിലാണ് നേഹയുടെ ജനനം. പിന്നീട് എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ബെംഗളൂരില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ എച്ച് ആര്‍ എക്‌സിക്യൂട്ടീവ് ജോലി ചെയ്തു. ജോലിയോടൊപ്പം തന്നെ മോഡലിങ്ങും ചെയ്തിരുന്നു.

പിന്നീടാണ് മോഡലിങ്ങില്‍ മാത്രം സജീവമായത്. ആദ്യമായി മോഡലിംഗ് രംഗത്തു വന്നപ്പോള്‍ താരം ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. അവസരങ്ങള്‍ അന്വേഷിച്ചു അലഞ്ഞപ്പോള്‍ പലരും മുഖം തിരിച്ചു. പിന്നീട് ചെറിയ ഫാഷന്‍ ഷോകള്‍ ചെയ്തു. 2013ല്‍ മിസ് ബാംഗ്ലൂര്‍ സൗന്ദര്യ മത്സരത്തില്‍ ഫൈനലിസ്റ്റ് ആയി. നിരവധി ഫാഷന്‍ ഷോകളും പരസ്യങ്ങളും ചെയ്തു. പലരും മടിച്ചുനില്‍ക്കുന്ന കോണ്ടം പരസ്യത്തില്‍ വരെ നേഹ അഭിനയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധക മനസ്സില്‍ വീണ്ടും തരംഗം സൃഷ്ടിക്കാന്‍ തെന്നല്‍
Next post വൈറല്‍ ഫോട്ടോയുമായി സ്റ്റാര്‍ മാജിക്കിന്റെ സ്വന്തം ജസീല പര്‍വീണ്‍