പാട്ട് പാടിആരാധക ശ്രദ്ധനേടി ബിഗ്‌ബോസ് താരം ആര്യ

Read Time:1 Minute, 49 Second

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മുകേഷ് അവതാരകനായി എത്തിയ ബഡായി ബംഗ്ലാവ് ലൂടെ ജനശ്രദ്ധ നേടിയ താരമാണ് ആര്യ. കോമഡി ചെയ്യുക എന്നത് സിനിമാ മേഖലയിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു മേഖലയാണ്.എന്നാൽ ആ നിലയിൽ പോലും മികച്ച വിജയം കൈവരിക്കാൻ ആര്യക്ക് സാധിച്ചിട്ടുണ്ട്.

ബിഗ് ബോസ് ടൂവിൽ വളരെ മികച്ച രീതിയിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും നിലപാടുകൾ വ്യക്തമാക്കിയും ആര്യ ശ്രദ്ധനേടിയിരുന്നു .എന്നാൽ കൊറോണയുടെ കടന്നുവരവ് ബിഗ്ബോസ് താൽക്കാലികമായി നിർത്തി വയ്ക്കുന്നതിന് കാരണമായി .അപ്പോഴും ബിഗ് ബോസിലെ താരങ്ങൾ തമ്മിൽ ആഴത്തിലുള്ള ഒരു സൗഹൃദം നിലനിർത്താൻ അവർക്ക് സാധിച്ചു.അതിന് തെളിവായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളെ പരിഗണിക്കാം .കുറച്ചുകാലങ്ങളായി യാതൊരു വിവരവും ഇല്ലാതിരുന്ന ആര്യ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത് തൻറെ മകൾക്കൊപ്പം ഉള്ള ഒരു പാട്ടിലൂടെയാണ്.

മകൾ റോയക്കും കൂട്ടുകാരി സരിതയ്ക്കൊപ്പം കട്ടിലിൽ കിടന്നു കൊണ്ടുള്ള തുമ്പി വാ തുമ്പക്കുടത്തിൽ എന്ന പാട്ടാണ് ഇപ്പോൾ ആര്യ ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകർക്ക് നന്ദി അറിയിച്ച് പ്രിയ താരം ജയറാം
Next post സാരിയിൽ സുന്ദരിയായി പേളി