പാലുകാച്ചൽ കഴിഞ്ഞ കൊച്ചിലെ സ്വന്തം ഫ്ലാറ്റിൽ അനുശ്രീ , പുതിയ ഫ്ളാറ്റ് വാങ്ങി; വിഡിയോ കാണാം .

Read Time:2 Minute, 6 Second

കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടി അനുശ്രീ. സോഷ്യല്‍ മീ‍ഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെ താരം തന്നെയാണ് ഫ്ളാറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ജോലിയുടെ സൗകര്യാര്‍ത്ഥമാണ് ഫ്ളാറ്റ് വാങ്ങാന്‍ താരം തീരുമാനിച്ചത്. ‍ന​ഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി കാക്കനാടാണ് താരത്തിന്റെ പുതിയ ഫ്ളാറ്റ്.

‍അടുത്തിടെ ഫ്ളാറ്റിന്‍‌റെ പാലുകാച്ചല്‍ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീ‍ഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് വീടിന്റെ വിശേഷങ്ങള്‍ ചോദിച്ച്‌ നിരവധി ആരാധകര്‍ താരത്തിന് മെസേജ് അയച്ചു.

അതോടെയാണ് മനോഹരമായ തന്റെ പുതിയ ലോകം പരിചയപ്പെടുത്തിക്കൊണ്ട് താരം വിഡിയോ പങ്കുവെച്ചത്. ഫ്ളാറ്റ് ജീവിതം താല്‍പ്പര്യമില്ലാത്ത ആളാണ് താനെന്നും എന്നാല്‍ ഒറ്റയ്ക്ക് താമസിക്കേണ്ടിവന്നാല്‍ വീടിനേക്കാള്‍ സേഫ്റ്റി ഫ്ളറ്റായിരിക്കുമെന്നു കരുതിയാണ് വാങ്ങിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അനുശ്രീയുടെ ഇഷ്ടത്തിന് അനുസരിച്ച്‌ ഫ്ളാറ്റ് മോഡിഫൈ ചെയ്തിട്ടിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളും മനോഹരമായ ശില്‍പ്പങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഫ്ളാറ്റ്. മനോരഹരമായ ഇന്റീരിയറിനൊപ്പം ബാല്‍ക്കണി ചെടികള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഫ്ളാറ്റ് അതിമനോഹരമായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. കൊല്ലം കമുകുംചേരി സ്വദേശിയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാ തവണയും മുടങ്ങാതെ വോട്ട് ചെയ്യുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാൻ പറ്റിയില്ല , ഇതായിരുന്നു കാരണം
Next post അമ്മയെപ്പോലെത്തന്നെ മകളും,വൈറലായി മീനയുടെയും നൈനികയുടെയും ചിത്രം