പുതിയ ചിലതിന്‌റെ തുടക്കം,വിക്രം ബട്ടിനൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം

Read Time:3 Minute, 23 Second

പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് നടി സണ്ണി ലിയോണ്‍. ഗ്ലാമറസ് റോളുകളിലാണ് സണ്ണി പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതലായി എത്തിയത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച സണ്ണി ലിയോണിന് ഇവിടെയും ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ മമ്മൂട്ടിയുടെ മധുരരാജ, രംഗീല തുടങ്ങിയ സിനിമകളിലാണ് സണ്ണി എത്തിയത്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സണ്ണി. നടിയുടെ എറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചും സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അതേസമയം നടിയുടെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മാസങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമാ സെറ്റില്‍ തിരിച്ചെത്താന്‍ കഴിഞ്ഞ സന്തോഷമാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന അനാമിക എന്ന പുതിയ ബോളിവുഡ് ചിത്രത്തിലാണ് സണ്ണി അഭിനയിക്കുന്നത്. ലൊക്കേഷനില്‍ ക്ലാപ് ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയത്.ഒപ്പം സംവിധായകനൊപ്പമുളള ഒരു ചിത്രവും സണ്ണി പങ്കുവെച്ചു.

പുതിയ ചിലതിന്‌റെ തുടക്കം, എന്റെ ലോക്ഡൗണിന്റ് അവസാനവും, എറ്റവും മികച്ച വിക്രം ബട്ടിനൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം എന്നാണ് ചിത്രത്തിനൊപ്പം നടി കുറിച്ചത്. അതേസമയം സണ്ണിയുടെ പോസ്റ്റിന് പിന്നാലെ ആശംസകളുമായി ആരാധകരും എത്തിയിരുന്നു. വിക്രം ഭട്ടിനൊപ്പം സണ്ണി ലിയോണ്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അനാമിക.സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് ഹിന്ദി സീസണില്‍ പങ്കെടുത്തതാണ് സണ്ണി ലിയോണിന്‌റെ കരിയറില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ബോളിവുഡ് സിനിമാ ലോകത്ത് സജീവമാവുകയായിരുന്നു നടി. 2012ല്‍ ഇറങ്ങിയ ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണിന്‌റെ തുടക്കം. പിന്നാലെ മുപ്പതിലധികം സിനിമകളില്‍ വിവിധ ഭാഷകളിലായി നടി അഭിനയിച്ചു. സിനിമകള്‍ക്ക് പുറമെ നിരവധി മ്യൂസിക്ക് വീഡിയോകളിലും സണ്ണി ലിയോണ്‍ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും,കുറച്ചു കുറച്ചു ദിവസങ്ങളായ ചിത്രീകരണം നടക്കുമ്പോള്‍ നമ്മുടെ സ്വകാര്യ കാര്യങ്ങളും നടക്കും
Next post പ്രതിഫല പട്ടിക പുറത്തുവന്നതിന് പിന്നാലെ ചർച്ചയായി അക്ഷയ് കുമാറിന്റെ ആഡംബരസൗധങ്ങൾ