പൃഥ്വിരാജിന്റെ കുരുതിക്ക് വിളക്ക് കൊളുത്തി അമ്മയും ഭാര്യ സുപ്രിയയും, ഫോട്ടോകള്‍ കാണാം

Read Time:1 Minute, 33 Second

കോള്‍ഡ് കേസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് മറ്റൊരു ചിത്രത്തിന്റെ തിരക്കുകളിലേക്ക്. കുരുതി എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നു. അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും വിളക്കു കൊളുത്തി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭാര്യ സുപ്രിയ മേനോന്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദ് ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്‌സ് ബിജോയ് നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍ :രാകുല്‍ പ്രീത് സിംഗ്
Next post പ്രായം കൂടുംതോറും ചെറുപ്പമാകുന്നോ? ഇതൊരു കോളേജ് ചുള്ളന്‍, ദളപതി 65 ന്റെ ഒരുക്കത്തില്‍ വിജയ്