പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താനെന്ന് നടി രാകുല്‍ പ്രീത്

Read Time:1 Minute, 21 Second

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഗോസിപ്പുകള്‍ അടിച്ചിറക്കുന്നവരോട് നടി രാകുല്‍ പ്രീത് സിങിന് പറയാനുണ്ട് ചിലത്. 30 കാരിയായ നടി ഒരു നടനുമായി പ്രണയത്തിലാണെനന്നും ഇരുവരും ലിവിങ് റിലേഷനില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

താന്‍ പ്രണയത്തിലല്ലെന്നും പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ലെന്നും രാകുല്‍ പ്രീത് സിംഗ് പറയുന്നു. ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നു. പക്ഷേ ഒരിക്കലും എന്റേത് ഒരു പ്രണയ വിവാഹമായിരിക്കില്ലെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. തന്റെ വിവാഹം മാദ്ധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ചുകൊണ്ടുള്ള വിപുലമായ ഒരാഘോഷച്ചടങ്ങായിരിക്കുമെന്നും താരം പറയുന്നു.

തെലുങ്കില്‍ നിഥിന്റെ നായികയായി ചെക്ക്, ഹിന്ദിയില്‍ അജയ് ദേവ്ഗണിനോടൊപ്പം മെയ്ഡേ എന്നീ ചിത്രങ്ങളിലാണ് രാകുല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഇത്തവണ വോട്ട് ചെയ്യില്ല, കാരണം?
Next post നടി യമുന വീണ്ടും വിവാഹിതയായി, ക്ഷേത്രത്തില്‍വെച്ച് താലികെട്ട്