പ്രതിഫലമായി 10 കോടി രൂപ ചോദിച്ച് അനില്‍ കപൂര്‍

Read Time:2 Minute, 12 Second

തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബു നായകനായും കീര്‍ത്തി സുരേഷ് നയികയായുമെത്തുന്ന സര്‍കാരു വാരി പാട്ടയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.ബോളിവുഡ് സൂപ്പര്‍താരം അനില്‍ കപൂര്‍ ചിത്രത്തില്‍ വില്ലനായി എത്തുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അനില്‍ കപൂര്‍ ആവശ്യപ്പെട്ട പ്രതിഫലത്തെക്കുറിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയാവുകയാണ്.

മഹേഷ് ബാബുവിന്റെ വില്ലനാവാന്‍ വന്‍ പ്രതിഫലമാണ് അനില്‍ കുമാര്‍ ആവശ്യപ്പെട്ടത് എന്നാണ് പുതിയ വാര്‍ത്ത. സിനിമയുടെ കഥ അനില്‍ കപൂറിന് ഇഷ്ടപ്പെടുകയും അഭിനയിക്കാന്‍ തയാറാവുകയും ചെയ്തു. എന്നാല്‍ പ്രതിഫലമായി അനില്‍ കപൂര്‍ 10 കോടി രൂപ ചോദിച്ചെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.എന്നാല്‍ നിര്‍മാതാക്കള്‍ ഇത്ര പ്രതിഫലം കൊടുക്കാന്‍ തയാറല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ചിത്രത്തിലേക്ക് മറ്റേതെങ്കിലും പ്രമുഖ താരത്തെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.ജനുവരിയോടെ തുടങ്ങുമെന്ന് കരുതുന്ന ചിത്രത്തില്‍ ഇപ്പോള്‍ അനില്‍ കുമാറിന് നിശ്ചയിച്ച റോളിലേക്കായി നേരത്തെ കിച്ച സുദീപിനേയും ഉപേന്ദ്രയേയും സമീപിച്ചിരുന്നു.ജനുവരിയ്ക്ക് മുന്‍പ് വില്ലനെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഗീതഗോവിന്ദം സംവിധാനം ചെയ്ത പരാസുരമാണ് സര്‍കാരു വാരി പാട്ടയ്ക്കായി സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അവസാനം എന്റെ ബേബി എത്തിയെന്ന് പേര്‍ളിമാണി
Next post നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊറോണ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു