പ്രായം കൂടുംതോറും ചെറുപ്പമാകുന്നോ? ഇതൊരു കോളേജ് ചുള്ളന്‍, ദളപതി 65 ന്റെ ഒരുക്കത്തില്‍ വിജയ്

Read Time:2 Minute, 55 Second

ഇതാരാണ് കോളേജ് പയ്യനോ? 46 വയസ്സുണ്ട് ഈ മനുഷ്യനെന്ന് കണ്ടാല്‍ പറയോ? പ്രായം കൂടുംതോറും ചെറുപ്പമാകുന്നു. ആ മുഖത്തും ചെറുപ്പം നിഴലിക്കുന്നു. ആ ചിരി കണ്ടോ, ചെറിയ പയ്യന്റെ കള്ള ചിരി. വിജയ്യുടെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് ആരാധകര്‍ ഒന്നടങ്കം പറയുന്നു. ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങും. അതേസമയം, മറ്റൊരു ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് വിജയ്.

കൊലമാവ് കോകില ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ് കുമാറാണ് വിജയുടെ പുതിയ സിനിമയൊരുക്കുന്നത്. ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. മാസ്റ്ററിന് പിന്നാലെ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സണ്‍ പിക്ചേഴ്സ് തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ വിജയ് ചിത്രം ഇന്ന് പ്രഖ്യാപിച്ചത്.

നെല്‍സണ്‍ ദിലീപ് കുമാറിന്റെ ആദ്യ ചിത്രമായ കൊലമാവ് കോകില മുന്‍പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നാലെ ശിവകാര്‍ത്തികേയനെ നായകനാക്കി ഡോക്ടര്‍ എന്നൊരു ചിത്രവും നെല്‍സണ്‍ സംവിധാനം ചെയ്തു. ഡോക്ടറിലെ ചെല്ലമ്മ എന്ന ഗാനം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

ഡോക്ടറിന് പിന്നാലെയാണ് ദളപതി വിജയെ നായകനാക്കിയുളള പുതിയ ചിത്രവുമായി സംവിധായകന്‍ എത്തുന്നത്. അതേസമയം കോവിഡ് വ്യാപനം കാരമാണ് വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് വൈകിയത്. സിനിമ ആദ്യം തിയ്യേറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ അറിയിച്ചിരുന്നു. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പൃഥ്വിരാജിന്റെ കുരുതിക്ക് വിളക്ക് കൊളുത്തി അമ്മയും ഭാര്യ സുപ്രിയയും, ഫോട്ടോകള്‍ കാണാം
Next post ഇത് ദുല്‍ഖറിന്റെ നായിക ഋതു വര്‍മ, ഗ്ലാമറസ് ഫോട്ടോഷൂട്ട്