ഫഹദ് ഫാസില്‍ പ്രധാനവേഷത്തില്‍ എത്തുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

Read Time:1 Minute, 27 Second

ഫഹദ് ഫാസില്‍ പ്രധാനവേഷത്തില്‍ എത്തുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. കോട്ടയം, ഇടുക്കി സംസാരശൈലിയുള്ള അഭിനേതാക്കളേയാണ് ചിത്രത്തിലേക്ക് തേടുന്നത്. ഫഹദ് ഫാസില്‍ തന്നെയാണ് കാസ്റ്റിങ് കോള്‍ പുറത്തുവിട്ടത്.

50നും 60 പ്രായമുള്ള സ്ത്രീകളെയും, 20 നും 28നും പ്രായമുള്ള യുവതികളേയുമാണ് ചിത്രത്തിലേക്ക് വേണ്ടത്. 28നും 35 ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കുമാണ് അവസരം. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഇടാത്തതുമായ ഫോട്ടോകള്‍, ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളമുള്ള സെല്‍ഫ് ഇന്‍ട്രഡക്ഷന്‍ വിഡിയോയും casring4malayankunju@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.

Malayankunj: Fahadh Faasil’s next announced

മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോനാണ് മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസിലും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവാണ് ഫാസില്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്,രാജു ചേട്ടന്‍ മുത്താണ്
Next post വേഗം സുഖമായി വരൂ സൂര്യ, സ്നേഹത്തോടെ ദേവ ; രജനി കാന്തിന് മമ്മൂട്ടിയുടെ ആശ്വാസവാക്കുകള്‍