ബസ് കാത്തുനിന്ന സ്ത്രീയെ കയറിപിടിച്ചു, മദ്യലഹരിയിലായ പോലീസുകാരന്‍ ചെയ്തതിങ്ങനെ

Read Time:1 Minute, 28 Second

ബസ് കാത്തുനിന്ന സ്ത്രീയെ പോലീസുകാരന്‍ കയറി പിടിച്ചു. ചെന്നൈയിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന പോലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയായിരുന്നു.

വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് ഇത്തരം മോശം പ്രവൃത്തി കാണിച്ചത്. നാട്ടുകാര്‍ വളഞ്ഞ് പണികൊടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫീറ്റ് റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയത്തു അവിടെയെത്തിയ പടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജു യുവതിയോടു ബൈക്കില്‍ കയറാന്‍ ആവശ്യപെട്ടു. യുവതി ഇത് വിസമ്മതിച്ചതോടെ കയറിപിടിച്ചു. തുടര്‍ന്നായിരുന്നു നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടത്.

സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണു രാജുവിനെ ആശുപത്രിയിലേക്കു മാറ്റിയത്. കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ചിത്ര ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍
Next post ‘തുടർച്ചയായ കീമോ ശാരീരികമായി എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു… അതുകൊണ്ടു ഈ തീരുമാനം എടുത്തേ പറ്റൂ’