ബിഗ് ബജറ്റില്‍ പൂര്‍ത്തീകരിച്ച ആന്റണി പെരുമ്ബാവൂരിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തിയതി പ്രഖ്യാപിച്ചു; സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ആകാംക്ഷയില്‍ മോഹന്‍ലാല്‍ ആരാധകര്‍

Read Time:1 Minute, 27 Second

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി മാര്‍ച്ച്‌ 26നാണ് തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ പുറത്തിറങ്ങാനിരുന്ന ചിത്രം കൊറോണ മൂലം നീളുകയായിയിരുന്നു.

ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അഞ്ചോളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ന്യൂ ഇയർ തകർത്താഘോഷിച്ച് ഇന്ദ്രജിത്തും കുടുബവും , ചിത്രങ്ങൾ വൈറലാകുന്നു
Next post ഗ്ലാമറസ് ലുക്കിൽ നിക്കി ഗൽറാണി..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!