ബോയ്ഫ്രണ്ട് ജീന്‍സും ക്രോഷെ ടോപ്പും, അമ്ബരപ്പിച്ച്‌ പൂര്‍ണിമ; മകളെപ്പോലെയെന്ന് ആരാധകര്‍

Read Time:1 Minute, 56 Second

ഇന്‍സ്റ്റ​ഗ്രാം ഫീഡില്‍ ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ ആദ്യം ചിന്തിക്കുക പ്രാര്‍ത്ഥന ഇന്ദ്രജിത്താണെന്നാവും. എന്നാല്‍ ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞാല്‍ നിങ്ങളൊന്ന് അമ്ബരക്കും. ഈ പ്രായത്തിലും ഇത്ര സൗന്ദര്യമോ!. ട്രെന്റി ലുക്കില്‍ എത്തി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരം പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാവുന്നത്.

വെള്ള സ്ലീവ്ലസ് ക്രോഷെ സ്കിന്‍സ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സും ധരിച്ച്‌ ​ഗ്ലാമറസ് ലുക്കിലാണ് താരം. വീക്കെന്‍ഡ് സെല്‍ഫി എന്ന അടിക്കുറിപ്പില്‍ ലിഫ്റ്റില്‍ നിന്നുള്ള മിറര്‍ സെല്‍ഫിയാണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രം.

മകള്‍ പ്രാര്‍ത്ഥനയെപ്പോലെയുണ്ടെന്നായിരുന്നു ഭൂരിഭാ​ഗം പേരുടേയും കമന്റ്. പൂര്‍ണിമയുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടും നിരവധി കമന്റുകളും വരുന്നുണ്ട്. അതിനിടെ രസകരമായ കമന്റുമായി മകള്‍ പ്രാര്‍ത്ഥനയും എത്തി. എനിക്ക് ഹോട്ട് മമ്മയുണ്ടെന്നാണ് പ്രാര്‍ത്ഥന കുറിച്ചത്. അമ്മ ധരിച്ചിരിക്കുന്നത് തന്റെ ജീന്‍സാണെന്നും താരപുത്രി കമന്റ് ചെയ്തു. ജീന്‍സ് ഇപ്പോള്‍ എന്റേതാണ് എന്നായിരുന്നു പൂര്‍ണിമയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്ന് സംഘി പട്ടം കിട്ടി ; ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി നടി അനുശ്രീ
Next post എന്റച്ഛന് പ്രായം കൂടുന്നത് ആരും കാണണ്ട; കണ്ണുപൊത്തി കുറുമ്ബ് കാട്ടി ഇസഹാക്ക് ; വായിക്കാം