ഭാര്യയില്‍ നിന്ന് ഏറ്റവും മികച്ച സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ടൊവിനോ തോമസ്

Read Time:1 Minute, 54 Second

ക്രിസ്മസിന് ഭാര്യയില്‍ നിന്ന് ഏറ്റവും മികച്ച സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ടൊവിനോ തോമസ്. നിക്കോണ്‍ കാമറയാണ് ലിഡിയ തന്റെ സൂപ്പര്‍മാന് സമ്മാനിച്ചത്. ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ക്രിസ്മസ് സമ്മാനത്തേക്കാള്‍ മികച്ചത് എന്താണ്. നേരത്തെ കിട്ടിയ ക്രിസ്മസ് സമ്മാനം. എന്റെ പ്രിയപ്പെട്ട ഭാര്യ എത്ര ചിന്തിച്ചു നല്‍കിയതാണിത്.

മികച്ച നിക്കോണ്‍ കാമറയ്ക്ക് വളരെ അധികം നന്ദി എന്റെ പെണ്ണേ. ഇതുപോലെയാണ് ഞങ്ങള്‍ മൂന്നു പേരെയും നീ നോക്കുന്നത്. എന്റെ താല്‍പ്പര്യങ്ങളും ആഗ്രഹങ്ങളുമെല്ലാം എപ്പോഴും മനസിലാക്കുന്നതിനും നന്ദി. ഒരു നിമിഷം, നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ നിന്റെ ഫോട്ടോ എടുക്കാത്തതുകൊണ്ടാണോ ഇത് നല്‍കിയത്. മനോഹരമായി പൊതിഞ്ഞ് എന്നെ പണി ഏല്‍പ്പിക്കുകയാണോ- താരം കുറിച്ചു.

ഭാര്യയ്‌ക്കൊപ്പമുള്ള മിറര്‍ സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. നിക്കോണ്‍ ഇസഡ് 6 ഐഐ എന്ന ക്യാമറയാണ് ലിഡിയ സമ്മാനിച്ചത്. മൂന്നര ലക്ഷത്തോളമാണ് കാമറയ്ക്ക് വിലവരുന്നത്. കാമറ കയ്യില്‍ കിട്ടിയതോടെ തന്റെ ഫോട്ടോഗ്രഫിയിലെ തന്റെ വൈദഗ്ധ്യം പുറത്തെടുക്കാനുള്ള തയാറെടുപ്പിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഹന്‍ലാലിന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് നടി അന്‍സിബ
Next post ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഷക്കീല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി