മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പം വാചാലയായി ശാലു കുര്യന്‍

Read Time:3 Minute, 46 Second

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലു കുര്യന്‍. ചന്ദനമഴയിലെ വര്‍ഷയെ അത്ര പെട്ടെന്നൊന്നും സീരിയല്‍ പ്രേമികള്‍ മറക്കാനിടയില്ല. അമൃതയെ ഉപദ്രവിക്കാനുള്ള കുരുട്ട് പണികളുമായി വര്‍ഷ സജീവമായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളേക്കാള്‍ കൂടുതലും നെഗറ്റീവ് വേഷങ്ങളെയായിരുന്നു ശാലു ഇഷ്ടപ്പെട്ടത്. വില്ലത്തരം മാത്രമല്ല കോമഡിയും വഴങ്ങുമെന്നും ശാലു തെളിയിച്ചിരുന്നു.ഹൊറല്‍ സീരിയലിലൂടെയായിരുന്നു ശാലു കുര്യന്‍ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന മിക്ക പരമ്ബരകളിലും അവസരം ലഭിച്ചത് ഇതിന് ശേഷമായിരുന്നു. പിന്നീടാണ് ചന്ദനമഴയിലേക്ക് ശാലുവിന് ക്ഷണം ലഭിച്ചത്. അതാവട്ടെ കരിയര്‍ ബ്രേക്ക് കഥാപാത്രമായി മാറുകയുമായിരുന്നു.


തട്ടീം മുട്ടീമില്‍ സഹദേവന്റെ ഭാര്യയായ വിധുവായെത്തുന്നത് ശാലുവാണ്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ശാലു.സോഷ്യല്‍ മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം. തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇടക്കാലത്ത് അഭിനയ മേഖലയില്‍ അത്ര സജീവമല്ലായിരുന്നു. അതിനിടയിലാണ് പുതിയ വിശേഷ വാര്‍ത്തയുമെത്തിയത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നുള്ള സന്തോഷവുമായെത്തിയിരിക്കുകയാണ് താരമിപ്പോള്‍. നിരവധി പേരാണ് അമ്മയ്ക്കും മതനും ആശംസ അറിയിച്ചിട്ടുള്ളത്. കമന്റുകള്‍ക്ക് മറുപടിയുമായി ശാലുവും എത്തിയിരുന്നു.രണ്ടുമാസമായി മകന്, അലിസ്റ്റര്‍ മെല്‍വിനെന്നാണ് പേരിട്ടിട്ടുള്ളതെന്നുമായിരുന്നു ശാലു പറഞ്ഞത്. മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പമായാണ് ശാലു പുതിയ സന്തോഷത്തെക്കുറിച്ച്‌ വാചാലയായത്.

2017 ലായിരുന്നു ശാലു മെല്‍വിന്റെ ജീവിതസഖിയായത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. ശാലുവിനൊപ്പം ചാനല്‍ പരിപാടികളില്‍ മെല്‍വിനും പങ്കെടുത്തിരുന്നു.പ്രണയവിവാഹമായിരുന്നില്ല തന്റേതെന്നും പെണ്ണു കാണാനായി വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും ശാലു പറഞ്ഞിരുന്നു. ഹാസ്യ പരമ്ബരയായ തട്ടീം മുട്ടീമില്‍ നിന്നും ശാലു അപ്രത്യക്ഷയായതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു ആരാധകര്‍. അതിനിടയിലായിരുന്നു പുതിയ വിശേഷം പറഞ്ഞ് താരമെത്തിയത്. അഭിനയ ജീവിതം ഇനിയും തുടരില്ലേയെന്നായിരുന്നു പിന്നീട് ആരാധകര്‍ ചോദിച്ചത്. വൈകാതെ തന്നെ തിരിച്ചെത്തണമെന്നായിരുന്നു ചിലരുടെ കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുറത്തുള്ളയാളെ വിവാഹം കഴിച്ചാല്‍ അവര്‍ ഒറ്റപ്പെടുത്തും, ഭീഷണിപ്പെടുത്തി അയാളെ കൊണ്ട് കെട്ടിക്കുന്നത് ശരിയല്ല, സായ് പല്ലവി പറയുന്നു
Next post സണ്ണി ലിയോണിനൊപ്പം ആല്‍ബത്തില്‍ അഭിനയിക്കണം എന്നതാണ് എന്റെ ആഗ്രഹം