മക്കൾക്കും മരുമക്കൾക്കുമൊപ്പം സപ്തതി ആഘോഷിച്ച് ജഗതി ചേട്ടൻ ; വിഡിയോ

Read Time:2 Minute, 27 Second

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ 70ാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവില്‍. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ഇന്ന് ആഘോഷത്തില്‍ പങ്കെടുക്കുന്നത്.2021ല്‍ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ് മകന്‍ രാജ് കുമാര്‍. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്ക് യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ, നിരവധി ഹാസ്യ നടന്മാര്‍ എത്തിയെങ്കിലും ജഗതി ശ്രീകുമാറിന്റെ കസേര മലയാള സിനിമയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.

ജഗതിയുടെ സിനിമയിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. 2012 ല്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ ജഗതി ശ്രീകുമാറിനെ മലയാള സിനിമയ്ക്ക് നഷ്ടമായത്.

ആരോഗ്യ സ്ഥിതി മൂലം തുടര്‍ന്ന് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുന്നതിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കുടുംബത്തോടൊപ്പം കേക്ക് മുറിച്ഛ് ജഗതി ശ്രീകുമാർ ; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫോട്ടോഷൂട്ടിനിടെ കാല്‍ വഴുതി പുഴയിലേക്ക്; നടി ഹണി റോസ് രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ
Next post ചെമ്പരത്തി സീരിയലിലെ ജയന്തിയുടെ പഴമയുടെ പുതിയ ഫോട്ടോകൾ.. ഇതെന്ത്ചെമ്പരത്തി സീരിയലിലെ ജയന്തിയുടെ പഴമയുടെ പുതിയ ഫോട്ടോകൾ.. ഇതെന്ത് മാലാഖ ഭൂമിയിൽ ഇറങ്ങിയതാണോ എന്ന് ആരാധകർ. മാലാഖ ഭൂമിയിൽ ഇറങ്ങിയതാണോ എന്ന് ആരാധകർ.