മഞ്ജു വാര്യരുടെ കിം കിം അങ്ങ് ആഫ്രിക്കയിലും, കെനിയന്‍ കുട്ടികളുടെ വീഡിയോ ഷെയര്‍ ചെയ്ത് താരം

Read Time:1 Minute, 34 Second

മഞ്ജു വാര്യര്‍ പാടി അഭിനയിച്ച കിം കിം കിം എന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ഹിറ്റ്. മഞ്ജുവിന്റെ ഡാന്‍സ് വീഡിയോ വന്നതോടെ ആരാധകരും ആവേശത്തിലായി. പാട്ടിന് ചുവടുവെച്ച് പലരും രംഗത്തുവന്നു. ഈ ഗാനം കേരളത്തില്‍ മാത്രമല്ല അങ്ങ് ആഫ്രിക്കയിലും ഇടംപിടിച്ചു കഴിഞ്ഞു.

മഞ്ജുവിന്റെ പാട്ടിന് നൃത്തം ചെയ്ത് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നുള്ള കുട്ടികള്‍. ഈ വീഡിയോ മഞ്ജു തന്നെയാണ് ഷെയര്‍ ചെയ്തത്. പാരിജാത പുഷ്പഹാരത്തില്‍ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച ‘കാന്താ തൂകുന്നു തൂമണം…’ എന്ന ഗാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവര്‍ത്തകര്‍. അരവിന്ദന്‍ സംവിധാനം ചെയ്ത ‘ഒരിടത്ത്’ എന്ന സിനിമയില്‍ ‘കാന്താ തൂകുന്നു തൂമണം…’ എന്ന ഗാനം സ്‌ക്രീനില്‍ അവതരിപ്പിച്ചത് നടന്‍ ജഗന്നാഥനാണ്.

സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന സയന്‍സ്-ഫിക്ഷന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷൂട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ മോഹന്‍ലാലിന്റെ ദേഹത്ത് പുഴുവിനെയാണ് കണ്ടത്, ലാല്‍ അങ്ങനെയാണ്, നടന്‍ കുണ്ടറ ജോണി പറയുന്നു
Next post സ്‌കൂളുകള്‍ തുറക്കുന്നു, പരീക്ഷകള്‍ മാര്‍ച്ച് 17ന്