മറ്റൊരു വെെറല്‍ ഫോട്ടോഷൂട്ടുമായി മഹാദേവന്‍ തമ്പി ,ഇത്തവണ മഹാദേവന്‍ തമ്പിയുടെ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് മലയാളികള്‍ക്ക് സുപരിചിതരായ മൂന്ന് പേരാണ്

Read Time:2 Minute, 53 Second

മലയാളികള്‍ക്ക് സുപരിചിതനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവന്‍ തമ്പി. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാത്ത താരങ്ങള്‍ കുറവാണ്. ഈയ്യടുത്ത് മഹാദേവന്‍ തമ്പി നടത്തിയ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. ഏറ്റവും അടുത്തായി വെെറലായി മാറിയത് ആസ്മാന്‍ എന്ന നാടോടി പെണ്‍കുട്ടിയുടെ മേക്കോവര്‍ ഫോട്ടോഷൂട്ടായിരുന്നു. മേക്കോവറിന് സോഷ്യല്‍ മീഡിയ നല്‍കിയ നിറഞ്ഞ കെെയ്യടിയായിരുന്നു.

ഇപ്പോഴിതാ മറ്റൊരു വെെറല്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മഹാദേവന്‍ തമ്പി. ഇത്തവണ മഹാദേവന്‍ തമ്പിയുടെ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് മലയാളികള്‍ക്ക് സുപരിചിതരായ മൂന്ന് പേരാണ്. സിനിമാ-മോഡലിങ് രംഗത്ത് പ്രശസ്തരായ താരങ്ങളെയാണ് അദ്ദേഹം അണിഞ്ഞൊരുക്കിയിരിക്കുന്നത്.

നടിമാരായ ഇനിയയും പാരീസ് ലക്ഷ്മിയും ടിക് ടോക് താരവും മോഡലുമായ ചെെതന്യ പ്രകാശുമാണ് ഇത്തവണ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഒരേസമയം ട്രെഡിഷണലും ബോള്‍ഡുമായ ലുക്കിലാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.പരമ്പരാഗത വസ്ത്രം ധരിച്ചാണ് മൂന്ന് പേരും എത്തിയിരിക്കുന്നത്. അതേസമയം മൂന്ന് പേരും കട്ട ബോള്‍ഡുമാണ്. ചെെതന്യയും ലക്ഷ്മിയും ചുവന്ന വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. കൂടുതല്‍ ബോള്‍ഡ് ലുക്കിലെത്തിയിരിക്കുന്ന ഇനിയ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

ടിക് ടോക്കില്‍ ഒന്നര മില്യണിന് അടുത്ത ഫോളോവേഴ്സുണ്ടായിരുന്ന താരമാണ് ചെെതന്യ. തമിഴിലൂടെ കെെയ്യടി നേടി ഇന്ന് മലയാളത്തിലെ മുന്‍നിര താരമായി മാറിയ നടിയാണ് ഇനിയ. മാമാങ്കമാണ് അവാസനം പുറത്തിറങ്ങിയ ചിത്രം. അഭിനയം കൊണ്ടും തന്റെ മനോഹരമായ നൃത്തം കൊണ്ടും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് പാരീസ് ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങള്‍?മക്കള്‍ക്ക് വേണ്ടി പൊട്ടിത്തെറിച്ച് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും
Next post സോഷ്യൽ മീഡിയയിൽ വൈറലായി ജൂഹി റുസ്തഗിയുടെ പുത്തൻ ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങള്‍