മലയാളസിനിമയിലുള്ള നടനെയോ നിര്‍മാതാവിനെയോ സംവിധായകനെയോ കിട്ടിയാല്‍ വളരെ സന്തോഷം,തേടികൊണ്ടിരിക്കുകയാണിപ്പോള്‍

Read Time:2 Minute, 31 Second

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സിനിമയുടെ പേരൊന്നുമല്ല ഇത്. ശരിക്കും ഒരു വരനെ ആവശ്യമുണ്ട്. മലയാളസിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നടന്മാരെയോ സംവിധായകരെയോ പ്രേമിക്കാന്‍ മറന്നുപോയ ഒരു നടിയുണ്ട്. അത് അബദ്ധമായിപ്പോയി എന്ന് ആ നടി തിരിച്ചറിയുന്നത് പിന്നീടാണ്. മലയാളസിനിമ ഈ നായികാനടിയെ തിരസ്‌കരിച്ചെങ്കിലും ഒരിക്കല്‍ക്കൂടി നല്ലൊരു അവസരം വന്നാല്‍ അഭിനയിക്കാനുള്ള വലിയ ആഗ്രഹത്തിലാണ് നടി.ഏതുനടിയെക്കുറിച്ചാണ് പറയുന്നതെന്നായിരിക്കും ആലോചന. വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്കു വരാം. മലയാളസിനിമയില്‍ പളുങ്കുപോലൊരു നായിക ഉണ്ടായിരുന്നു. ബ്ലസി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിലെ നായികയെക്കുറിച്ചാണ് പറയുന്നത്. ‘പളുങ്കി’ല്‍ മമ്മൂട്ടിയുടെ നായികയായിരുന്ന ലക്ഷ്മി ശര്‍മ്മ. മലയാളിയല്ല. അന്യദേശക്കാരി. കാഴ്ചയില്‍ മലയാളിത്തമുള്ള പെണ്‍കുട്ടിയായതുകൊണ്ടുതന്നെ കുറെ സിനിമകളില്‍ നായികാവേഷത്തില്‍ അഭിനയിച്ചു.

പിന്നീട് അവസരങ്ങള്‍ കുറഞ്ഞു.നടി ഇപ്പോള്‍ ആന്ധ്രയില്‍ വിജയവാഡയിലാണ് താമസം. മാതാപിതാക്കള്‍ക്ക് സുഖമില്ലാത്തതിനാല്‍ അവരുടെ കാര്യങ്ങള്‍ നോക്കുന്നു.എന്നിരുന്നാലും തന്റെ ജീവിതത്തില്‍ ഒരു വലിയ കാര്യം നടക്കാനുണ്ടെന്ന് നടി പറയുന്നു. വേറൊന്നുമല്ല, തന്റെ വിവാഹം. മലയാളസിനിമയിലുള്ള നടനൊ നിര്‍മാതാവൊ സംവിധായകരൊ ഭര്‍ത്താവായി കിട്ടിയാല്‍ വളരെ സന്തോഷമെന്നും നടി പറയുന്നു. മലയാളസിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് അതിനുള്ള ശ്രമങ്ങള്‍ നടത്തിയില്ല. എന്തായാലും ഒരു വരനെതേടികൊണ്ടിരിക്കുകയാണിപ്പോള്‍ ഈ ‘പളുങ്കു’ നടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സോഷ്യൽ മീഡിയയിൽ വൈറലായി ജൂഹി റുസ്തഗിയുടെ പുത്തൻ ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങള്‍
Next post എന്നെക്കുറിച്ച്‌ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്