മലയാളികളുടെ പ്രിയനായികയാണ് ഈ കുട്ടിക്കുറുമ്പി ; ആരാണ് എന്ന് മനസ്സിലായോ ?

Read Time:2 Minute, 26 Second

തന്റെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും സന്തോഷങ്ങളും എല്ലാം നവ്യ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു മകൻ സായി കൃഷ്ണയുടെ ജന്മദിനം. മകന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു.

അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘മിഞ്ചി’പ്പെണ്ണ് അമ്മയായി…! മകൻ ജനിച്ച സന്തോഷം പങ്കുവച്ച് പാർവതി കൃഷ്ണ: വിഡിയോ
Next post ഷൂട്ടിങ്ങിന് ശേഷമുള്ള പാർട്ടിക്ക് പോകാറില്ല,സിനിമയില്‍ നിന്നു വളരെ മോശം അനുഭവം ഉണ്ടായി