മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു

Read Time:2 Minute, 10 Second

മലയാള സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എത്തുന്നു. പ്രൈം റീല്‍സ് എന്ന് പേരിട്ട പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ചെയ്തു. 101 സിനിമാ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇതിന്റെ ലോഗോ ലോഞ്ച് ചെയ്തിരിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്ക്‌ ആസ്ഥാനമായ ഐയോണ്‍ ന്യൂ റിലീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് ഈ സംരഭത്തിനു പിന്നില്‍.

ഒടിടി പ്ലാറ്റ്ഫോമിലൂടെ എല്ലാ വെള്ളിയാഴ്ചയും മലയാളം സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനിലൂടെയും www.primereels.com എന്ന വെബ്സൈറ്റിലൂടെയും ചിത്രങ്ങള്‍ കാണാം.

പുതുവര്‍ഷം ജനുവരി 1നു പ്രൊഫ: പ്രൊഫ. സതീഷ് പോള്‍ സംവിധാനം ചെയ്ത ‘ഗാര്‍ഡിയന്‍’ പ്രൈം റീല്‍സിലെ ആദ്യ ചിത്രമായെത്തും. സൈജു കുറുപ്പ്, മിയ ജോര്‍ജ്, സിജോയ് വര്‍ഗീസ്, നയന എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇതിനു പിന്നാലെ ജയ് ജിതിന്‍ സംവിധാനം ചെയ്ത് ദുര്‍ഗ കൃഷ്ണയും അര്‍ജുന്‍ നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു’, സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീര്‍ കരമന, അനു ഹസന്‍, പാര്‍വതി രതീഷ് എന്നിവര്‍ അഭിനയിക്കുന്ന ‘വാക്ക്’, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘സുമേഷ് ആന്‍ഡ് രമേഷ്’ എന്നിവയും പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൈബറിടത്തിൽ ചർച്ചയായി ദി സീക്രട്ട് ഓഫ് വുമൺ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
Next post കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരസുന്ദരി രശ്മിക മന്ദാന തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക്