‘മാലാഖ പോലെ മകളെ..’; വേദയുടെ പിറന്നാൾ ആഘോഷമാക്കി ജയസൂര്യ, ആശംസയുമായി ആരാധകരും ; ഫോട്ടോസ്

Read Time:1 Minute, 14 Second

ജയസൂര്യയുടെ മകള്‍ വേദയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ പിറന്നാള്‍
ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അടുത്ത കുടുംബാം​ഗങ്ങള്‍ക്കൊപ്പമായിരുന്നു ആഘോഷം.

നീല നിറത്തിലുള്ള ലോങ് ഫ്രോക്കില്‍ അതിസുന്ദരിയായിരുന്നു വേദ. കടലിന്റെ തീമിലായിരുന്നു പിറന്നാള്‍ ആഘോഷം.ചെറായിലെ ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു ആഘോഷം.

കടലിനെ പശ്ചാത്തലമാക്കിയുള്ള മനോഹരമായ ചിത്രങ്ങള്‍ സംവിധായകന്‍ അനീഷ് ഉപാസനയാണ് പകര്‍ത്തിയത്.സരിത ജയസൂര്യ തന്നെയാണ് മകളുടെ പിറന്നാള്‍ വസ്ത്രം ഡിസൈന്‍ ചെയ്തത്. കൂടാതെ കുടുംബം ഒന്നടങ്കം ഒരേ പോലുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. സരിതയുടെ അമ്മയും സഹോദരി ഭര്‍ത്താവും പിറന്നാള്‍ ആഘോഷിക്കാനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞാന്‍ പ്രണയിച്ചിട്ടുണ്ട്. കാമിച്ചിട്ടുണ്ട്. സ്‌നേഹത്തിനു വേണ്ടി പിറകെ നടന്നിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. ചതിക്കപ്പെട്ടിട്ടുണ്ട്. പ്രതികാരം വീട്ടിയിട്ടുണ്ട്. അതില്‍ നിന്നൊക്കെ കരകയറിയിട്ടുമുണ്ട്. പക്ഷേ, അതെല്ലാം എന്റെ തീരുമാനങ്ങള്‍ തന്നെ
Next post സിനിമയെയും സീരിയലിനെയും വെല്ലുന്ന തന്റെ ജീവിതത്തിലെ പ്രണയകഥയുമായി നീയും ഞാനും സീരിയലിലെ രവിചന്ദ്രൻ