മൂന്നാറിന്റെ മനോഹാരിതയിൽ പ്രണയനിമിഷങ്ങൾ പങ്കുവെച്ച് ശ്രീകുമാറും സ്നേഹയും!

Read Time:2 Minute, 5 Second

നമ്മൾ മലയാളികൾ ഒന്നടങ്കം സ്നേഹിച്ച ലോലിതനും മണ്ഡോദരിയുമായി തിളങ്ങിയ ശ്രീകുമാറും സ്നേഹയും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ്. വിവാഹത്തിന് ശേഷം സ്നേഹ ശ്രീകുമാർ എന്ന പേരും പൂർണ്ണമായി. ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ.

എന്നാൽ നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ഇരുവരും പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മൂന്നാറിലെ പറക്കാട്ട് നേച്ചർ റിസോർട്ടിൽ നിന്നുമുള്ള ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് 3 ലീഫ് ഫോട്ടോഗ്രഫി ടീമാണ്.

വൻ ഹിറ്റായ മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. ലോലിതൻ എന്ന കഥാപാത്രമായാണ് ശ്രീകുമാർ തിളങ്ങിയത്. സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറിമായത്തിൽ ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്.

ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. മറിമായത്തിലെ ശ്രദ്ധേയനായ ശ്രീകുമാർ നിരവധി സിനിമകളിലും ഭാഗമായിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post “ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്താണ്.”? ജോളി മിസ്സിന്റെ കിടിലൻ ഫോട്ടോസ് കണ്ട് അന്തം വിട്ട് ആരാധകർ.
Next post സെക്യൂരിറ്റിയെ ശകാരിച്ച കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ കൊമേഷ്യൽ മാനേജർക്ക് പണികൊടുത്ത് മമ്മൂട്ടി