മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഇത്തവണ വോട്ട് ചെയ്യില്ല, കാരണം?

Read Time:1 Minute, 21 Second

എത്ര തിരക്കാണെങ്കിലും വോട്ട് പാഴാക്കാത്ത നടനാണ് മമ്മൂട്ടി. എന്നാല്‍, ഇത്തവണ മമ്മൂട്ടി വോട്ട് ചെയ്യില്ല. അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്.

സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല.

ഇതു സംബന്ധിച്ച് വിശദീകരണങ്ങളൊന്നും അധികൃതരില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ ഓരോ തെരഞ്ഞെടുപ്പുകളിലും ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് മമ്മൂട്ടി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹം കഴിഞ്ഞാലും വീട്ടില്‍ ബില്ല് അടയ്ക്കണ്ടേ? അഹാന കൃഷ്ണ പറയുന്നു
Next post പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താനെന്ന് നടി രാകുല്‍ പ്രീത്