മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം ,വിമർശകരുടെ വായ അടപ്പിക്കാൻ അശ്വതി

Read Time:2 Minute, 11 Second

വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അവതരണത്തില്‍ മാത്രമല്ല എഴുത്തിലും അശ്വതി മികവ് തെളിയിച്ചിരുന്നു. അവതരണവും എഴുത്തും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് തെളിയിച്ച മിനി സ്‌ക്രീനിന്റെ സ്വന്തം താരം ഇന്ന് നടി ആയും വളർന്നു കഴിഞ്ഞു.

ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അഭിനയ രംഗത്തേക്കും ചുവട് വച്ചത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ തുറന്നുപറയുന്ന അശ്വതി, വിമര്ശങ്ങള്ക്കും അതെ ഭാഷ്യത്തിൽ തന്നെയാണ് അശ്വതി മറുപടി പറയുന്നത്. ഇപ്പോഴും അശ്വതിയുടെ പ്രതികരണത്തിന് ആണ് ആരാധകർ കൈ അടിക്കുന്നത്. അശ്വതിയുടെ മറുപടിയും താരം പങ്ക് വച്ച ചിത്രങ്ങളും ആണ് ഇപ്പോൾ വൈറൽ ആകുന്നത്.ക്രിസ്തുമസ് ഫോട്ടോഷൂട്ടിൽ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ ആയതോടെയാണ് വിമർശനങ്ങളും തലപൊക്കിയത്. താരത്തിന്റെ പുതിയ ലുക്ക് ഇഷ്ടപെട്ടവർ ആശംസകൾ അറിയിക്കുമ്പോൾ, മേക്ക് അപ് കൂടി പോയി എന്ന അഭിപ്രായത്തോടെയാണ് മറ്റു ചിലർ എത്തിയത്.

പൊതുവെ നാടൻ ലുക്കിൽ നിന്നും വ്യത്യസ്തമായി അൽപ്പം മോഡേൺ ലുക്കിൽ ആണ് താരം ചിത്രങ്ങളിൽ എത്തുന്നത്. അതോടെയാണ്, ലാളിത്യത്തോട് കൂടിയ ഫോട്ടോയാണ് നല്ലത്. മേക്കപ്പും കളർ സെറ്റപ്പ് എല്ലാം കഷ്ടം എന്ന അഭിപ്രായത്തോട് മറ്റു ചിലർ എത്തിയത്.”പേർസണൽ ലൈഫിൽ പോരെ ലാളിത്യം? മേക്കപ് ഒക്കെ പ്രൊഫെഷന്റെ ഭാഗമാണ്”, എന്ന മറുപടിയാണ് വിമർശകരുടെ വായ അടപ്പിക്കാൻ അശ്വതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരസുന്ദരി രശ്മിക മന്ദാന തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക്
Next post രജനികാന്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതർ