രാഷ്ട്രീയത്തിലിറങ്ങിയതിന്റെ ആദ്യ പച്ചക്കൊടി, വാക്ക് പാലിച്ച് കുട്ടികള്‍ക്ക് സഹായവുമായി നടന്‍ ദേവന്‍

Read Time:1 Minute, 49 Second

രാഷ്ട്രീയത്തിലിറങ്ങി ആദ്യ പടി എന്നതുപോലെ നടന്‍ ദേവന്‍ വാക്ക് പാലിച്ചു. കിടപ്പു രോഗികളും സാമ്പത്തികമായി ഒരുപാട് പിന്നില്‍ നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ടിവി എത്തിച്ചു. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ജനമൈത്രി പോലീസുമാണ് ഇക്കാര്യം ദേവനോട് ആവശ്യപ്പെട്ടത്.

നമുക്ക് റെഡിയാക്കാം എന്ന അദ്ദേഹത്തിന്റെ വാക്ക് രണ്ട് ദിവസത്തിനകം പാലിക്കപ്പെടുകയായിരുന്നു. ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോര്‍ട്ട് ടൗണിന്റേയും, നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗിന്റെയും സഹായത്തോടെയാണിത്. അപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ വക്കാവിലെ മണികണ്ഠന്റെയും, രോഗ ബാധിതയായി കിടപ്പിലായ പോത്തുണ്ടി ബോയിംഗ് കോളനിയിലെ റസിയയുടേയും വീടുകളില്‍ ദേവന്‍ നേരിട്ടെത്തി ടി.വി കൈമാറി. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ജനമൈത്രി പോലീസും ദേവനോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് നെന്മാറയില്‍ വച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരേയും പോലീസുകാരേയും ആദരിക്കുന്ന ചടങ്ങില്‍ നടന്‍ ദേവനോട് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ജനമൈത്രി പോലീസുകാരും ഇക്കാര്യം ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ വീണ്ടും സാധിക
Next post ഡേര്‍ട്ടി പിക്ചര്‍താരം ആര്യ ബാനര്‍ജി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍