വര്‍ഷങ്ങള്‍ക്ക് മുമ്പറിഞ്ഞ രഹസ്യം വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്

Read Time:3 Minute, 32 Second

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ താരമാണ് അഞ്ജു ബോബി ജോര്‍ജ്. സ്‌കൂള്‍ തലം മുതല്‍ അത്‌ലറ്റിക്‌സിനുവേണ്ടി കഠിനമായി പരിശ്രമിച്ച അഞ്ജു ഓടിയും ചാടിയും നിരവധി മെഡലുകള്‍ വാരിക്കൂട്ടി .അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പോയപ്പോള്‍ സ്‌കാന്‍ ചെയ്തപ്പോള്‍ അറിഞ്ഞകാര്യമാണ് താരം കായികപ്രേമികള്‍ക്കായി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ലോകം ബഹുമാനിക്കുന്ന താരമായി ഉയര്‍ന്ന അഞ്ജുവിന്റെ പുതിയ ട്വീറ്റ് കായിക പ്രേമികള്‍ക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത് ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.ഒറ്റ വൃക്കയുള്ള അന്താരാഷ്ട്ര അത്‌ലറ്റുകള്‍ അപൂര്‍വമാണ്. ‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകതലത്തില്‍ മികവിലെത്തിയ താരമെന്ന ഭാഗ്യം ചെയ്തയാളാണ് ഞാന്‍ ‘ -എന്നാണ് അഞ്ജുവിന്റെ ട്വീറ്റ്.പലരും അത്ഭുതത്തോടെയാണ് കമന്റിടുന്നതും റീ ട്വീറ്റ് ചെയ്യുന്നതും.


ജനിച്ചപ്പോള്‍ തന്നെ അഞ്ജുവിന് ഒരു വൃക്ക മാത്രമേയുണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലത്തിലും സീനിയര്‍ ദേശീയ മത്സരങ്ങളിലും നിരവധി മെഡലുകള്‍ നേടിയപ്പോള്‍ ഇക്കാര്യമറിയില്ലായിരുന്നു.അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പോയപ്പോള്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് അറിഞ്ഞതെന്ന് അഞ്ജു പറയുന്നു.രക്തത്തിലെ ചില മാറ്റങ്ങള്‍ക്ക് കാരണം ഇതോടെ മനസിലായി.


ഒറ്റ വൃക്കയെ ഉള്ളുവെന്ന കാരണത്താല്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ അഞ്ജുവിനില്ല. വേദനസംഹാരി അലര്‍ജിയാണെന്നതടക്കമുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ പരിമിതികള്‍ മറികടന്നുള്ള പ്രകടനം ഭര്‍ത്താവ് കൂടിയായ കോച്ച് റോബര്‍ട്ടിന്റെ മികവെന്നോ മാജിക്കെന്നോ വിളിക്കേണ്ടതെന്നും അഞ്ജു ട്വിറ്റില്‍ സൂചിപ്പിക്കുന്നു.കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അഞ്ജുവിനെ അഭിനന്ദിച്ച് റീട്വീറ്റ് ചെയ്തിട്ടുണ്ട്.അടുത്തറിയാവുന്ന ചുരുക്കം ചിലര്‍ക്ക് മാത്രമറിയാവുന്ന ഈ രഹസ്യം എന്തിന് വെളിപ്പെടുത്തി എന്നാണ് ചോദ്യമെങ്കില്‍ ഈ താരത്തിന് ഉത്തരമുണ്ട് – ‘യുവതാരങ്ങള്‍ക്ക് പ്രചോദനമാകട്ടെ’.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ദിവ്യ ഭട്‌നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു
Next post ആകാശദൂതിൽ കൂടി മലയാളികളെ കരയിപ്പിച്ച ആനിയെ മറന്നോ; അഭിനയം നിർത്തിയ മാധവിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!!