വാഗമണ്ണിന്റെ തണുപ്പില്‍ അശ്വിനോട് ചേര്‍ന്ന് മിയ,ചിത്രങ്ങള്‍ പകര്‍ത്തി സഹോദരി ജിനി

Read Time:4 Minute, 8 Second

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയമികവിലൂടെയും ജനശ്രദ്ധയാകര്‍ഷിച്ച നടിയാണ് മിയ ജോര്‍ജ്. അടുത്തിടെ ആയിരുന്നു നടി മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷവും മിയ പരസ്യ ചിത്രങ്ങളിലും മിനിസ്‌ക്രീന്‍ ഷോകളിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. വിവാഹത്തോടെ മിയ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ആരാധകരെ സന്തോഷത്തിലാക്കികൊണ്ട്‌വിവാഹത്തിന് ശേഷം താരം നല്‍കിയ അഭിമുഖത്തില്‍ സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന ഉത്തരവും നല്‍കിയിരുന്നു.

ഭര്‍ത്താവ് അശ്വിനുമൊത്ത് താരം സീ കേരളം ചാനലിലെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഷോയില്‍ താരമെത്തിയതിന്റെ പ്രമോ വീഡിയോ വളരെ ചുരുങ്ങിയ സമയംകൊണ്ട് വൈറലായിരുന്നു.ഇപ്പോള്‍ മിയയുടെ ചേച്ചി ജിനിയുടെ യുട്യുബ് ചാനലിലൂടെ ഹണിമൂണ്‍ ആഘോഷിക്കുന്ന വീഡിയോയും സന്തോഷ നിമിഷങ്ങളും പ്രേക്ഷകര്‍ക്കായി താരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.

വിവാഹ ശേഷമുള്ള മിയയുടെ വിഡിയോ അധികവും ചേച്ചി ജിനിയാണ് ആരാധകരെ അറിയച്ചത്.ചേച്ചിയുടെ യുട്യുബാചാനലിലെ നിറസാന്നിധ്യമായ മിയ , ജിനിയുടെ യുട്യുബ് മെമ്പേഴ്‌സ് 1 ലക്ഷം കടന്നപ്പോള്‍ ആശംസകള്‍ അറിയിക്കാനും കേക്ക് കട്ട് ചെയ്യാനും എത്തിയിരുന്നു.മിയയുടെ വെഡ്ഡിങ്ങ് ഫിക്സേഷനും മനസമ്മതത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂട പങ്കുവച്ചത് സഹോദരി ജിനി ആയിരുന്നു. വീഡിയോ എല്ലാം ചുരുങ്ങിയ സമയംകൊണ്ടാണ് ശ്രദ്ധേയമായത്. ജിനിയുടെ ഭര്‍ത്താവും മക്കളും വീഡിയോയില്‍ സജീവമായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഏറെ സജിവമായിരുന്ന മിയ വിവാഹശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.എന്നാല്‍ വിവാഹശേഷം മിയ പങ്കുവച്ച പുതിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.കറുപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ മിയയോട് ചേര്‍ന്ന് വൈറ്റ് ജുബ്ബ അണിഞ്ഞുനിന്നിരുന്ന അശ്വിനും ആരാധകര്‍ക്ക് പ്രിയപ്പെട്ടയാളായി മാറിക്കഴിഞ്ഞു.ഒരു ലൗ സ്‌മൈലിയോടു കൂടിയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കു വച്ചത്.

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മിയയുടെയും അശ്വിന്റെയും വിവാഹം നടന്നത്. കോട്ടയം -പാല സ്വദേശിനിയായ മിയയുടെ മനസമ്മത ചടങ്ങുകെല്ലാം പാലയില്‍അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്നത്. വിവാഹത്തോടനുബന്ധിച്ചുളള സര്‍പ്രൈസ് വിരുന്നുകളും താരത്തിന്റെ ബ്രൈഡല്‍ ചടങ്ങുകളും സോഷ്യല്മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിന്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ഞനിയന് ചോറൂകൊടുത്ത് പാറുക്കുട്ടി, വൈറലായി ചിത്രങ്ങളും വീഡിയോയും
Next post ആരാധകരെ ചിരിപ്പിച്ച് കീര്‍ത്തി സുരേഷിന്റെ വിഡിയോ